മക്കയിലെ മുഴുവൻ പദ്ധതികളും ഹജ്ജ് കഴിഞ്ഞയുടൻ പൂർത്തിയാക്കാൻ രാജനിർദേശം
text_fieldsജിദ്ദ: മക്ക ഹറമിലെ മുഴുവൻ പദ്ധതികളും ഹജ്ജ് കഴിഞ്ഞയുടനെ പൂർത്തിയാക്കാൻ സൽമാൻ രാ ജാവ് നിർദേശം നൽകിയതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹജ്ജ് സീസണോടനുബന്ധിച്ച് ഇരുഹറം കാര്യാലയം ഒരുക്കിയ മീഡിയ മീറ്റിൽ സംസാരിക്കുകയായിരുന്നു അൽ സുദൈസ്. കിങ് അബ്ദുൽ അസീസ് ഗേറ്റ്, മത്വാഫ് പദ്ധതി, മസ്അ പദ്ധതി കൈമാറ്റം, ഹറം ചരിത്രത്തിലെ ഏറ്റവും വലിയ വികസനമായി കണക്കാക്കുന്ന മൂന്നാം സൗദി ഹറം വികസന ജോലികൾ എന്നിവ ഇതിലുൾപ്പെടും.
മൂന്നാം സൗദി വികസനം പൂർത്തിയാകുന്ന ഭാഗത്ത് 10 ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാനാകും. നിർമാണ ജോലികൾ മുഴുസമയം പരിശോധിക്കാൻ ഇരുഹറം കാര്യാലയം, ധനകാര്യം, പദ്ധതി നടപ്പാക്കുന്ന കമ്പനി എന്നിവരടങ്ങുന്ന പ്രവർത്തന സംഘത്തെ രൂപവത്കരിക്കും. ഇരുഹറം കാര്യാലയ വികസന കാര്യത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും അതിപ്രധാന്യവും താൽപര്യവുമാണ് കാണിക്കുന്നത്. എല്ലാ രംഗങ്ങളിലും വലിയ കുതിപ്പാണ് ഇരുഹറമുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഅ്ബയുടെ പതിവ് റിപ്പയറിങ് ജോലികൾ പൂർത്തിയായതായും ഇരുഹറം കാര്യാലയം മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.