മക്കയുടെ പടിഞ്ഞാറ് സ്ഥിരം അറവ് ശാല; നിർമാണ ജോലികൾ ആരംഭിച്ചു
text_fieldsമക്ക: മക്കയുടെ പടിഞ്ഞാറ് സ്ഥിരം അറവു ശാല സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ ആരംഭിച്ചതായി മക്ക മുനിസിപ് പാലിറ്റി വ്യക്തമാക്കി. ജിദ്ദ, മക്ക പഴയ റോഡിൽ 50,000 ചതുരശ്ര മീറ്ററിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പുതിയ അറവ് ശാല നിർമിക്കുന്നത്. വിഷൻ 2030 ലക്ഷ്യമിട്ട് മക്കയിലെ ബലദിയ അറവ് ശാലകൾ വികസിപ്പിക്കുന്നതിെൻറ ഭാഗമായാണിത്.
മക്കയിലുളളവർക്കും സന്ദർശകർക്കും എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്താണ് പുതിയ കേന്ദ്രം. അത്യാധുനിക സംവിധാനങ്ങളോട് കൂടിയതും മണിക്കൂറിൽ 1000 കാലികളെ അറക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി ഒരുക്കുന്നത്. മാലിന്യം പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്കരിക്കാനുള്ള സംവിധാനവുമുണ്ട്. കഫ്ത്തീരിയ, കച്ചവട കേന്ദ്രങ്ങൾ എന്നിവയും ഇതോടനുബന്ധിച്ചുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.