മക്ക മേഖലയുടെ കിഴക്കൻ ഭാഗങ്ങളിൽ 41 ബില്യൻ റിയാലിെൻറ പദ്ധതികൾ -ഗവർണർ
text_fieldsജിദ്ദ: മക്ക മേഖലയുടെ കിഴക്കൻ ഭാഗങ്ങളിൽ 41 ബില്യൻ റിയാലിെൻറ പദ്ധതികൾ നടപ്പിലാക്കുന്നതായി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. കിഴക്കൻ ഭാഗങ്ങളിലെ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ത്വാഇഫിൽ നടത്തിയ പത്ര സമ്മേളനത്തിൽ സമസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ ചില പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. ചിലത് നടപ്പിലാക്കിവരികയാണ്. മേഖലയിലെ വൈദ്യുതി പദ്ധതികൾക്ക് 1.7 ബില്യൺ റിയാലാണ് വകയിരുത്തിയിരിക്കുന്നത്. വലിയ വികസനമാണ് മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. മേഖലകൾക്കിടയിൽ വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിനുളള മത്സരമാണിപ്പോൾ. ഏറ്റവും വലിയ സ്വർണ ഖനന ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇതിലൂടെ സ്വദേശികളായ 670 ഓളം പേർക്ക് തൊഴിലവസരം ലഭിക്കും. ഇതുപോലുള്ള പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും വലിയ പുരോഗതിയുണ്ടാക്കുമെന്നും മക്ക ഗവർണർ പറഞ്ഞു.
സാമൂഹ്യ, ടുറിസം മേഖലകളിൽ പുരോഗതി കൈവരിക്കാൻ വിഷൻ 2030, ദേശീയ പരിവർത്തന പദ്ധതി 2020 എന്നിവ ഉപയോഗപ്പെടുത്താൻ വ്യവസായ പ്രമുഖർ മുന്നോട്ട് വരണമെന്ന് മക്ക ഗവർണർ ആവശ്യപ്പെട്ടു. താൻ എല്ലാ വർഷവും മേഖലയിൽ സന്ദർശനം നടത്താറുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് ഉദ്ദേശ്യം. വികസനമാണ് ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
പുതിയ ത്വാഇഫ് പദ്ധതി, പുതിയ വിമാനത്താവള പദ്ധതി, സൂഖ് ഉക്കാദ്, ത്വാഇഫ് യൂനിവേഴ്സിറ്റി, ത്വാഇഫ് ഇൻറസ്ട്രിയൽ സിറ്റി, താമസ പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം അൽഹദാ, ശഫാ പദ്ധതികൾ ടൂറിസം വകുപ്പിന് കീഴിൽ നടപ്പിലാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. മവിയ, ഖുർമ, റനിയ, തുർബ, മീസാൻ, ത്വാഇഫ് എന്നിവിടങ്ങളിലാണ് മക്ക ഗവർണർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്. പദ്ധതികളുടെ പുരോഗതി മക്ക ഗവർണർ വിലയിരുത്തി. നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.