റമദാൻ: അടിയന്തിര സേവനത്തിന് മക്കയിലെ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സജ്ജം
text_fieldsജിദ്ദ: റമദാനിൽ അടിയന്തിര സേവനത്തിന് മക്കയിലെ സിവിൽ ഡിഫൻസ് കേന്ദ്രങ്ങളും യൂനിറ്റുകളും സജ്ജമായതായി സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അംറു പറഞ്ഞു. തീർഥാടകരുടെ സുരക്ഷക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അപകടങ്ങൾ ഇല്ലാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ട്.
മക്കയിലെ മുഴുവൻ സിവിൽ ഡിഫൻസ് കേന്ദ്രങ്ങളും നവീകരിച്ചിട്ടുണ്ട്. തീർഥാടകരെത്തുന്ന സ്ഥലങ്ങളിലെ മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. അടിയന്തിര സേവനത്തിനാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ ആളുകളെ താമസിപ്പിക്കാനുള്ള കേന്ദ്രങ്ങൾക്കുള്ള സ്ഥലവും നിർണയിച്ചിട്ടുണ്ട്.
വിവിധ ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. മക്കയിലെ അടിയന്തിര സേവന പദ്ധതിക്ക് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫ് അംഗീകാരം നൽകിയതായും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.