മക്ക ബസ് പദ്ധതി: പരീക്ഷണ ഓട്ടം രണ്ടാംഘട്ടം ആരംഭിച്ചു
text_fieldsമക്ക: മക്ക ബസ് പദ്ധതിയുടെ സൗജന്യ പരീക്ഷണ ഓട്ടം രണ്ടാം ഘട്ടം ആരംഭിച്ചു. മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം വഴി മക്ക, മശാഇർ റോയൽ കമീഷൻ ഇന്നലെയാണ് ആറ്, ഏഴ്, 12 റൂട്ടുകളിൽ ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്.
സെൻട്രൽ ഏരിയ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ, ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ റൂട്ടുകൾ. പുതിയ റൂട്ടുകളിലെ സേവനം മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും വലിയ ആശ്വാസമാകും.
2022ൽ പദ്ധതി പൂർത്തിയാക്കുന്നതിനായി മക്ക ബസ് പദ്ധതി അതിെൻറ എല്ലാ റൂട്ടുകളിലും ആരംഭിക്കാനുള്ള പദ്ധതി റോയൽ കമീഷെൻറ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. തീർഥാടന സേവന പാതയിലെ ഇൗ സംരംഭം വിഷൻ 2030 െൻറ പ്രധാന പദ്ധതികളിലൊന്നാണ്.
പദ്ധതി പൂർത്തിയാകുമ്പോൾ ദിവസവും 22 മണിക്കൂർ പ്രവർത്തിക്കുമെന്ന് റോയൽ കമീഷൻ മക്ക ബസ് പദ്ധതി വക്താവ് ഡോ. റയാൻ ഹാസ്മി പറഞ്ഞു. നിലവിലെ റൂട്ടുകളിൽ റമദാനിലും ഹജ്ജ് സീസണിലും തീർഥാടകർക്ക് യാത്രക്കായി ബസ് സർവിസ് നടത്തും. ഇതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.