ഐവ കമ്മിറ്റിക്ക് മക്ക ചാപ്റ്റർ നിലവിൽവന്നു
text_fieldsജിദ്ദ: ഈ വർഷം ഹജ്ജ് സേവനം നിർവഹിച്ച ഇന്ത്യൻ വെൽഫെയർ അസോസിയേഷന്റെ (ഐവ) വളൻറിയർ സംഗമം സംഘടിപ്പിച്ചു. ഷംനാട് സകരിയയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. വളൻറിയർമാർ അവർ ചെയ്ത സേവനങ്ങൾ വിലയിരുത്തി. അടുത്ത വർഷം മക്കയിൽ കൂടുതൽ വളൻറിയർമാരെ ഇറക്കാൻ യോഗം തീരുമാനിച്ചു.
ജിദ്ദ ഭാരവാഹികളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് എന്നിവർ ഐവയുടെ ഇതുവരെയുള്ള പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. ജിദ്ദ പ്രവർത്തക സമിതി അംഗം നജ്മുദ്ദീനും യോഗത്തിൽ പങ്കെടുത്തു.
പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഐവ മക്ക ചാപ്റ്റർ ഭാരവാഹികളായി ഹാരിസ് കണ്ണിപ്പൊയിൽ (പ്രസി), ഇബ്രാഹിം നെച്ചിതടയൻ (ജന. സെക്ര), അബൂബക്കർ തങ്കയത്തിൽ (ട്രഷ), അക്തർ ഹുസൈൻ, സക്കീർ ഹുസൈൻ മുഹമ്മദ് കുഞ്ഞു (വൈ. പ്രസി), ടി. മഹ്ബൂബ്, ഷൈൻ ഇസ്മാഇൗൽ അസൂറ (സെക്ര), ജസീല അബൂബക്കർ (ലേഡീസ് വിങ് കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗങ്ങളായി ഹുമയൂൺ അർഷദ്, ഷാഹുൽ ഹമീദ്, മുസ്തഫ, അൻസാർ, അനസ് മുഹമ്മദ്, മുഹമ്മദ് ഇംറാൻ ശൈഖ്, അൻസു ഹനീഫ, മുഹമ്മദ് അക്തർ, ഷംനാട് സകരിയ, റംഷദ് ബദറുദ്ദീൻ, അസ്കർ, നിസാർ, മുസമ്മൽ, തസ്ലീന, മുഹ്സിന, സറീഫുൽ ഖാൻ, അബൂബക്കർ, അൻസാർ, അഷ്റഫ്, മുഹമ്മദ് സാക്കിർ, മുഹമ്മദ് സാബിർ, സലാം എന്നിവരെയും തെരഞ്ഞെടുത്തു. ജിദ്ദ ഭാരവാഹികൾ റിട്ടേണിങ് ഓഫിസർമാരായിരുന്നു. ഹാരിസ് കണ്ണിപ്പൊയിൽ സ്വാഗതവും ജനറൽ സെക്രട്ടറി ഇബ്രാഹീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.