മക്ക ഹറം; വിപുലീകരണ ഭാഗത്തെ മേൽതട്ട് തുറന്നുകൊടുത്തു
text_fieldsമക്ക: മസ്ജിദുൽ ഹറാമിലെ മൂന്നാം സൗദി വിപുലീകരണ ഭാഗത്തെ ഏറ്റവും മുകളിലെ തട്ട് നമസ്കരിക്കുന്നവർക്കായി തുറന്നുകൊടുത്തു. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണിത്. അടുത്തിടെയാണ് ഈ ഭാഗത്തെ നിർമാണ ജോലികൾ പൂർത്തിയാക്കിയത്. നിരവധി പേരാണ് ഇവിടെ നമസ്കാരം നിർവഹിക്കുന്നത്. 12ലധികം നമസ്കാര സ്ഥലങ്ങൾ മൂന്നാം സൗദി വിപുലീകരണത്തിന്റെ മേൽക്കൂരയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഹറം വടക്ക് വിപുലീകരണ ഓഫിസ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എൻജി.
വലീദ് അൽ മസ്ഊദി പറഞ്ഞു. പരവതാനികൾ, സംസം പാത്രങ്ങൾ, സംസം കുടിക്കാനുള്ള സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും സ്ഥലത്തുണ്ട്. നമസ്കരിക്കുന്നവർക്ക് കയറാൻ ലിഫ്റ്റുകൾ പ്രവർത്തിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ സൗദി വിപുലീകരണത്തിന്റെ മേൽക്കൂര ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ലിഫ്റ്റിലൂടെ അവിടെ എത്താൻ ആഗ്രഹിക്കുന്നവർ 123, 165 കവാടം വഴി പോകണമെന്നും അൽമസ്ഊദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.