മക്ക ഒ.ഐ.സി.സി അറഫ, മിനാ ടാസ്‌ക്ഫോഴ്‌സ് സജ്ജമായി
text_fieldsമക്ക: ഹജ്ജ് കർമത്തിന് തുടക്കമായതോടെ മക്ക ഒ.ഐ.സി.സിയുടെ കീഴിലുള്ള ഹജ്ജ് സെൽ 'അറഫ, മിനാ ടാസ്‌ക് ഫോഴ്‌സ്' സജ്ജമായി. ഇന്ത്യൻ ഹജ്ജ് മിഷന്റെ പ്രത്യേക അനുമതിയോടെ നാൽപതോളം വളന്റിയർ സംഘമാണ് അറഫയിലേക്ക് തിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള വളന്റിയർമാരും ഉള്ളതിനാൽ ഭാഷാപരമായ ബുദ്ധിമുട്ട് ലളിതമായി കൈകാര്യം ചെയ്യാൻ സാധിക്കും. കർണാടക, ബിഹാർ, മഹാരാഷ്ട്ര, അസം, ഗോവ, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വളന്റിയമാർ ഇതിലുണ്ട്.
ഇക്ബാൽ, ജലീൽ മിസ്ബ, ഇബ്രാഹിം കണ്ണങ്കർ എന്നിവർ വളന്റിയർ സംഘത്തിന്റെ കോഓഡിനേറ്റർമാരാണ്. ഹജ്ജ് സെൽ മെഡിക്കൽ വിങ്ങിന്റെ സാന്നിധ്യവും അറഫയിലുണ്ട്. മുഹമ്മദ് ഷാ കൊല്ലം, ഷംല ഷംനാസ്, നൈസാം തോപ്പിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്. അറഫ ടാസ്‌ക് ഫോഴ്സ് ലീഡറായി ഹജ്ജ് സെൽ കൺവീനർ നൗഷാദ് പെരുന്തല്ലൂരിനെയും കോഓഡിനേറ്റർമാരായി നൗഷാദ് തൊടുപുഴ, ഹുസൈൻ കല്ലറ, സാക്കിർ കൊടുവള്ളി എന്നിവരെയും ചുമതലപ്പെടുത്തിയതായി മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടും ജനറൽ സെക്രട്ടറി ഷാജി ചുനക്കരയും അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട 0544417622, 0544504900, 0501579696 എന്നീ ഒ.ഐ.സി.സി ഹെൽപ് ലൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.