ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമമൊരുക്കി മക്ക ഒ.ഐ.സി.സി
text_fieldsമക്ക: സാധാരണ ഇഫ്താർ സംഗമങ്ങളിൽനിന്നും വിഭിന്നമായി മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ മക്കാ അസീസിയയിലെ സെറാക്കോ ലേബർ ക്യാമ്പിൽ നടത്തിയ ഇഫ്താർ സംഗമം സംഘാടന മികവ് കൊണ്ടും വർധിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിശുദ്ധ റമദാനിൽ സാധാരണക്കാരെയും തൊഴിലാളികളെയും ചേർത്തുപിടിക്കുന്ന തരത്തിൽ മാതൃക തീർത്ത പരിപാടിയായി ഇഫ്താർ സംഗമം മാറി.
മക്കയിലെ നാനാതുറകളിലുള്ള ഇന്ത്യക്കാരും അന്യദേശക്കാരുമായ പ്രവാസികളുടെ വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ പരിപാടിയായിരുന്നു ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റിയുടെ ലേബർ ക്യാമ്പിലെ നോമ്പ് തുറ സംഗമം. ഇഫ്താർ സംഗമത്തിൽ മക്കയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാര, ശിഹാബ് കോഴിക്കോട്, ഉസ്മാൻ ദാരിമി കരുളായി, ഫരീദ് ഐക്കരപ്പടി, ഷമീൽ, ഹക്കീം ആലപ്പുഴ, സലീം നാണി, ഷാഹുൽ, ഷെബീർ അലി തുടങ്ങിയവരും ബിസിനസ് രംഗത്തുനിന്ന് ജലീൽ, റഊഫ്, സീതി, കബീർ, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അനസ് വൈക്കം തുടങ്ങിയവരും ലേബർ ക്യാമ്പിൽ നടത്തിയ മാതൃകാ ഇഫ്താറിൽ പങ്കെടുത്തു.
ഇഫ്താർ സംഗമത്തിന് ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, മറ്റ് ഭാരവാഹികളായ ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, നൗഷാദ് തൊടുപുഴ, മുഹമ്മദ് ഷാ കൊല്ലം, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, സനൂഫ് കാളികാവ്,നൗഷാദ് കണ്ണൂർ, ഷംസ് വടക്കഞ്ചേരി, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര, അബ്ദുൽ കരീം പൂവ്വാർ, സർഫറാസ് തലശ്ശേരി, ഷാഫി കുഴിമ്പാടൻ ഫറോക്ക്, ഫിറോസ് എടക്കര, സിംസാറുൽ ഹഖ് കാളികാവ്, ഷാജഹാൻ, ശിഹാബ് കൊല്ലം, റിയാസ് വർക്കല, ശറഫുദ്ദീൻ പൂഴിക്കുന്നത്ത്, സൈഫ് കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.