മക്കയിലേക്ക് പ്രവേശനം: അനുമതിക്ക് അപേക്ഷിക്കാം
text_fieldsജിദ്ദ: മക്കയിലേക്ക് കടക്കുന്നതിന് ഇലക്ട്രോണിക് അനുമതി പത്രത്തിനുള്ള അപേക്ഷ പാസ്പോർട്ട് ഡയറക്റ്ററേറ്റ് സ്വീകരിച്ചു തുടങ്ങി. ഹജ്ജിനോടനുബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മക്കയിലേക്ക് രാജ്യത്തെ താമസക്കാരായ വിദേശികൾക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.
‘മുഖീം’ പോർട്ടലിൽ പ്രവേശിച്ച് http://portal.elm.sa എന്ന ലിങ്ക് വഴിയാണ് അപേക്ഷ നൽകേണ്ടത്. ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിക്കേണ്ടതുണ്ട്. പാസ്പോർട്ട് ഒാഫിസിൽ പോകാതെ അനുമതിപത്രം നേടാനാകും. ഹജ്ജ് സീസണിൽ മക്ക ഇഖാമയില്ലാത്ത, മക്കയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഗവൺമെൻറ് മേഖലയിലോ, മക്കയിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളുമായോ കരാറുണ്ടാക്കി ഹജ്ജ് സീസൺ ജോലികളിലേർപ്പെട്ടവർക്കും മക്കയിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിനാണ് ഇ-അനുമതിപത്രമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
മക്ക ഇഖാമക്കാരല്ലാത്തവർ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും പ്രവേശനാനുമതി പത്രം നിർബന്ധമായും നേടിയിരിക്കണമെന്നും പാസ്പോർട്ട് വകുപ്പ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.