ഇന്ത്യൻ തീർഥാടകർ മക്കയില്‍ എത്തിത്തുടങ്ങി
text_fieldsമക്ക: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ സംഘം മക്കയില െത്തിത്തുടങ്ങി. വെള്ളിയാഴ്ച അർധരാത്രിയൊടെ എത്തിയ ആദ്യ സംഘത്തിന് കോൺസൽ ജനറൽ മ ുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ വൈ. സാബിർ എന്നിവരുടെ നേതൃത്വത്തിൽ ഉൗഷ്മ ള സ്വീകരണം നൽകി. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മദീനയില്‍നിന്ന് പുറപ്പെട്ട സംഘത്തെ ഹജ്ജ് ഓപറേഷന് കമ്പനികള്‍ എർപ്പെടുത്തിയ ബസുകളിൽ രാത്രി 12 മണിയോടെ മക്കയില്‍ എത്തിച്ചു.
ഹാജിമാരെ സ്വീകരിക്കാനായി അസീസിയയിലെ ബില്‍ഡിങ് 68ന് മുന്നില്‍ രാത്രി ഏഴുമണിയോടെ ആയിരത്തോളം മലയാളി സന്നദ്ധ വളൻറിയര്മാരെത്തിയിരുന്നു. മലയാളി സന്നദ്ധ സംഘടനകളും സര്‍വിസ് കമ്പനികളും തയാറാക്കിയ വിവിധ സമ്മാനങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കിയായിരുന്നു സ്വീകരണം. കോൺസൽ ജനറൽ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖിെൻറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും സ്വീകരിക്കാന്‍ എത്തി. 10,177 ഹാജിമാരാണ് ശനിയാഴ്ച വരെ മക്കയിലെത്തിയത്. മദീനയില്‍ എട്ടുദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയെത്തിയ ഹാജിമാര്‍ ഹജ്ജിനുശേഷം ജിദ്ദ വഴിയാണ് നാട്ടിലേക്ക് തിരിക്കുക. മദീനയില്‍ ഡല്‍ഹിയില്‍നിന്നെത്തിയ ഹാജിമാരാണ് ആദ്യം മക്കയിലെത്തിയത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും. മക്കയിലെത്തുന്ന മുറക്ക് ഹാജിമാര്‍ ഉംറ നിര്‍വഹിക്കും. ഹജ്ജ് മിഷന് വളൻറിയര്‍മാരും സന്നദ്ധ സംഘടന വളൻറിയര്‍മാരും ഉംറ നിര്‍വഹിക്കാന്‍ ഹാജിമാരെ സഹായിക്കുന്നുണ്ട്. അസീസിയയില്‍നിന്ന് ഹറമിലേക്കും തിരിച്ചും ബസ് സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. അസീസിയയിലെ മഹത്വത്തിൽ ബാങ്ക്, ബിൻ ഹുമൈദ് , അബ്ദുല്ല ഖയാത്ത് എന്നിവിടങ്ങളിലും നോണ്‍ കുക്കിങ് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഹറമിെൻറ ഒരു കിലോമീറ്റർ പരിധിയിൽ ജർവൽ, ഹഫാഇർ, ശാമിയ, ശിബ് ആമിര്‍, അജ്യാദ്, മിസ്ഫല എന്നിവിടങ്ങളിലുമാണ് താമസം. മലയാളികള്‍ ഉള്‍പ്പെടെ ഹാജിമാരുടെ സംഘങ്ങള്‍ മദീനയിലെത്തി സന്ദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് 30,948 ഹാജിമാർ ഇതിനകം മദീനയിൽ ഇറങ്ങിയിട്ടുണ്ട്. ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയുള്ള ആദ്യ സംഘം ഹാജിമാർ ഈമാസം 20ന് എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.