മക്കക്കും മദീനക്കുമിടയിൽ െട്രയിൻ സർവീസ് എട്ട് മാസത്തിനു ശേഷം
text_fieldsജിദ്ദ: മക്കക്കും മദീനക്കുമിടയിൽ എട്ട് മാസത്തിനു ശേഷം െട്രയിൻ സർവീസ് ആരംഭിക്കുമെന്ന് അൽഹറമൈൻ പദ്ധതി രണ്ടാംഘട്ട മേധാവി എൻജി. മുഹമ്മദ് അബ്ദുറഹ്മാൻ ഫല്ലാത്ത പറഞ്ഞു. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷനിൽ മദീനയിലേക്കുള്ള പരീക്ഷണ ഓട്ടത്തിനിടെ പ്രദേശിക പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോ െട്രയിനും 13 ബോഗികളോട് കൂടിയതാണ്. ഇതിൽ അഞ്ചെണ്ണം ഫസ്റ്റ് ക്ലാസും എട്ടെണ്ണം സെക്കൻറ് ക്ലാസുമാണ്. ഒരോ ബോഗിയിലും രണ്ട് സീറ്റ് വികലാംഗർക്കാണ്. പ്രത്യേക ശൗച്യാലയവുമുണ്ട്. നിരീക്ഷണ സംവിധാനങ്ങൾ െട്രയിൻ കൺേട്രാൾ കേന്ദ്രവുമായി ബന്ധിപ്പിച്ചതാണ്. വൈദ്യുതി തടസ്സമുണ്ടാകുകയാണെങ്കിൽ നാല് മണിക്കൂർ നേരം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ജനറേറ്ററുകളുംഒരുക്കിയിട്ടുണ്ട്.
417 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഹജ്ജ്, ഉംറ സീസണുകളിലും അവധി സമയങ്ങളിലും 834 പേർക്ക് യാത്രാസൗകര്യമൊരുക്കുന്ന വിധത്തിൽ അഡീഷനൽ സർവീസുകൾ നടത്തും. അൽഹറമൈൻ റെയിൽവേ പദ്ധതി 98 ശതമാനം പൂർത്തിയായി. പത്ത് കിലോമീറ്ററിൽ ഏതാനും ഭാഗങ്ങളിൽ പണി തീരാനുണ്ട്. ഖുവൈസയിലും കുറച്ചു ഭാഗം മക്ക സ്റ്റേഷനടുത്ത ഭാഗത്തുമാണ് പ്രവൃത്തി ബാക്കിയുള്ളത്. വൈദ്യുതി ജോലികൾ പൂർത്തിയായിട്ടുണ്ട്. ട്രെയിൻ ഓടിക്കുന്നതിനും റിപ്പയറിങിനും സ്വദേശികളായ യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് കേന്ദ്രങ്ങൾ നിർമിക്കും. രണ്ട് ബില്യനിലധികം ചെലവ് വരുന്ന ആറ് വൈദ്യുതി സ്റ്റേഷനുകൾ ഉണ്ടാക്കാൻ നേരത്തെ വൈദ്യുതി കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ സ്റ്റേഷൻ ജിദ്ദയിലേതാണെന്നും ഏറ്റവും ചെറിയത് റാബിഗിലേതാണെന്നും അസി. മേധാവി എൻജി. ബദ്ർ സ്വബാൻ പറഞ്ഞു.
ജിദ്ദ സ്റ്റേഷൻ നിലകൊള്ളുന്നത് ഒമ്പത് ലക്ഷത്തിലധികം ചതുരശ്ര മീറ്റർ ചുറ്റളവിലാണ്. മക്കയിൽ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസും ചെറിയ സ്റ്റേഷനുകളിൽ നിർത്തിയിട്ടുള്ള െട്രയിൻ സർവീസുകളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അൽഹറമൈൻ റെയിൽവേ പദ്ധതിക്ക് കീഴിൽ ഇറക്കുമതി െട്രയിനുകൾ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും നൂതനവും എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ്. കടന്നുപോകുന്ന സ്ഥലങ്ങളും സ്റ്റേഷനുകളും കണാൻ സൗകര്യത്തോടെയുള്ള സ്ക്രീനുകളോട് കൂടിയ സീറ്റുകളാണുള്ളത്. ഇൻറർനെറ്റ് സേവനം, കോഫിഷോപ്പ് അടക്കമുള്ള സേവനങ്ങൾ െട്രയിനിനകത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.