ഉന്നത വിജയം നേടിയ വിദ്യാർഥികളെ മലബാർ അടുക്കള ആദരിച്ചു
text_fieldsജിദ്ദ: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ 50ഓളം വിദ്യാർഥികളെ മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുൽ മജീദ് നഹ, എം.സി. ശംസുദ്ദീൻ എന്നിവർക്ക് യാത്രയയപ്പും നൽകി. ജിദ്ദ നാഷനൽ ആശുപത്രി സി.ഇ.ഒ മുഷ്താഖ്, ഡോ. ഇന്ദു, മറ്റു വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ സംസാരിച്ചു.
ഗായകരായ ആലിയ, ചന്ദ്രു, റഹീം, ഡോ. ഹാരിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ ഒപ്പനയും വിവിധ നൃത്തപരിപാടികളും അരങ്ങേറി. കാണികൾ വിധികർത്തകളായി വ്യത്യസ്ത ഇനങ്ങളിൽ പായസം മത്സരം നടന്നു. മത്സരത്തിൽ ജെസ്സി ഇക്ബാൽ, ബെൻസീറ, അർഷാന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
നജീബ് വെഞ്ഞാറമൂട്, ആയിഷ ശാമിസ്, സോഫിയ, ഹാദി എന്നിവർ അവതാരകരായിരുന്നു. ദുബൈയിൽനിന്നും മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചാക്കോത്ത്, ജുമി, ലത്തീഫ്, സിറാജ്, മുത്തു എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ജിദ്ദ കോഓഡിനേറ്റർ കുബ്ര ലത്തീഫ് സ്വാഗതവും ഫസ്ന സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.