മലബാര്‍ ഡെവലപ്മെന്റ് ഫോറം നിവേദനം നൽകി
text_fieldsമലബാര്‍ ഡെവലപ്മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ ഭാരവാഹികൾ വടകര എം.പി ഷാഫി പറമ്പിലിന് നിവേദനം നല്കുന്നു
റിയാദ്: മലബാര്‍ ഡവലപ്മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ വടകര പാർലമെന്റ് മെംബർ ഷാഫി പറമ്പിലിന് നിവേദനം നല്കി.
കോഴിക്കോട് എയര്‍പ്പോട്ടില്‍ കോവിഡിന് മുമ്പ് സർവിസ് നടത്തിയിരുന്ന വലിയ വിമാനങ്ങളുടെ സർവിസുകൾ പുനഃസ്ഥാപിക്കാനും വിദേശത്തുള്ളവർക്ക് സ്കൂൾ അവധി സമയങ്ങളിൽ നാട്ടിലേക്കുള്ള യാത്രക്ക് വിമാനടിക്കറ്റുകൾക്ക് ഭീമമായ തുക ഈടാക്കുന്നതും പ്രവാസികള്‍ അനുഭവിക്കുന്ന മറ്റ് പല നിരവധി പ്രയാസങ്ങള്‍ക്കും പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കരയുടെ സാന്നിധ്യത്തിൽ ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി നിവേദനം കൈമാറി.
ജനറല്‍ സെക്രട്ടറി ഉമര്‍ ഷെറീഫ്, രക്ഷാധികാരി അസ്ലം പാലത്ത്, ഷെറീഖ് തൈക്കണ്ടി, നവാസ് വെള്ളിമാട്കുന്ന്, സലാം കൊടുവള്ളി, സലിം വാലില്ലാപ്പുഴ, നസീർ തൈക്കണ്ടി, റിയാസ് വണ്ടൂർ എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴിക്കോട് വിമാനത്താളവത്തിന് ഒരുപാട് പോരായ്മകളുണ്ടെന്നും ഇതെല്ലാം പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.