Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ബാ​ർ എ​ഫ്.​സി...

മ​ല​ബാ​ർ എ​ഫ്.​സി അ​റാ​ട്കോ സെ​വ​ൻ​സ് ഫു​ട്ബാ​ളി​ന്​ തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

യാം​ബു മ​ല​ബാ​ർ എ​ഫ്.​സി അ​റാ​ട്കോ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ത​മി​ഴ്​​നാ​ട് എം.​എ​ൽ.​എ​യും ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി. ​അ​ബ്​​ദു​സ്സ​മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഘ​ടി​പ്പി​ക്കു​ന്ന 17ാമ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ‘അ​റാ​ട്കോ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ-2’​ന് തു​ട​ക്കം. യാം​ബു റ​ദ്​​വ ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ടൂ​ർ​ണ​മെൻറ്​ ത​മി​ഴ്​​നാ​ട് മ​ണ​പ്പാ​റ നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ​യും ത​മി​ഴ്‌​നാ​ട് ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി. ​അ​ബ്​​ദു​സ്സ​മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യാം​ബു ജ​വാ​സ​ത് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഈ​ദ് മു​സ​ല്ലം അ​ൽ ജു​ഹാ​നി, അ​റാ​ട് കോ ​ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് എം.​ഡി. അ​ബ്​​ദു​ൽ ഹ​മീ​ദ്, യാം​ബു ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ ഹ​സ്സ​ൻ, സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, നാ​സ​ർ ന​ടു​വി​ൽ, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, അ​ജോ ജോ​ർ​ജ്, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ, ശ​ഫീ​ഖ് മ​ഞ്ചേ​രി, സു​നീ​ർ ഖാ​ൻ തി​രു​വ​ന​ന്ത​പു​രം, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. യാം​ബു​വി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ട്ട് പ്ര​മു​ഖ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് എ​ൻ. കം​ഫേ​ർ​ട്സ് ആ​ർ.​സി എ​ഫ്.​സി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​ബാ​ർ എ​ഫ്.​സി വി​ജ​യി​ച്ചു. റീം ​അ​ൽ ഔ​ല ട്രേ​ഡി​ങ് എ​ഫ്.​സി ടീ​മും കാ​ർ​ഫു​ഡ് എ​ഫ്.​സി സ​നാ​ഇ​യ​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​വും ഗ്ലോ ​അ​റേ​ബ്യ ട്രേ​ഡി​ങ് ഫൈ​റ്റേ​ഴ്‌​സ് ക​ണ്ണൂ​രും റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി ടീ​മും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​വും സ​മ​നി​ല​യി​ൽ ഗോ​ള​ടി​ക്കാ​തെ അ​വ​സാ​നി​ച്ചു. റീം ​അ​ൽ ഔ​ല ട്രേ​ഡി​ങ് എ​ഫ്.​സി ടീ​മും റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി ടീ​മും ഷൂ​ട്ട് ഔ​ട്ടി​ൽ വി​ജ​യി​ച്ചു.

എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്‌.​സി ടീ​മി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി തൗ​ഫീ​ഖ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സോ​ക്ക​ർ ജീം 16 ​ടീ​മും ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചു. ജി​പ്സ​ൺ, ക​ണ്ണ​ൻ, ആ​ഷി​ഖ്, നി​യാ​സ് ഫ​ക്റു എ​ന്നി​വ​രെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ചു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ തൂ​ത, ക​ൺ​വീ​ന​ർ മു​ബാ​റ​ക്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ്, ഫ​ർ​ഹാ​ൻ മോ​ങ്ങം, യാ​സി​ർ കൊ​ന്നോ​ല, സ​മീ​ർ ബാ​ബു, ഹ​നീ​ഫ, ഷ​ഫീ​ഖ്, ആ​ഫു, അ​നീ​സ്, സ​ലീം, ഷാ​നി​ൽ ബാ​വ, അ​ൻ​വ​ർ, ഇം​തി​യാ​സ് തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Malabar FC Aratco Sevens Football Begins
Next Story