മലബാർ എഫ്.സി അറാട്കോ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്; റീം അൽഔല ട്രേഡിങ് എഫ്.സി ടീം ജേതാക്കൾ
text_fieldsയാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിച്ച 17ാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘അറാട്കോ സൂപ്പർ കപ്പ് സീസൺ രണ്ട്’ മത്സരത്തിൽ റീം അൽഔല ട്രേഡിങ് എഫ്.സി ടീം ജേതാക്കളായി. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ റദ് വ ഗൾഫ് യുനീക് എഫ്.സി ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റീം അൽഔല ട്രേഡിങ് എഫ്.സി ടീം വിജയികളായത്. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ പ്രമുഖരായ എട്ടു ടീമുകളാണ് കളത്തിലിറങ്ങിയത്.
മത്സരം കാണാൻ മലയാളി കുടുംബങ്ങൾ അടക്കം ധാരാളം പേർ എത്തിയിരുന്നു. ഫൈനലിൽ ഏറ്റവും മികച്ച കളിക്കാരനായും മാൻ ഓഫ് ദി മാച്ച് ആയും റീം അൽഔല ട്രേഡിങ് എഫ്.സി ടീമിലെ ഗോകുൽ എടക്കരയെ തെരഞ്ഞെടുത്തു. യുനീക് എഫ്.സി ടീമിലെ മുഹമ്മദ് ആഷിഖ് പള്ളിശ്ശേരി ഏറ്റവും മികച്ച ഗോൾ കീപ്പറായും അറാട്കോ മലബാർ എഫ്.സി ടീമിലെ മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ജിപ്‌സൺ തിരുവനന്തപുരം ടോപ് സ്‌കോറർ ആയും തെരഞ്ഞെടുത്തു.
ജേതാക്കളായ ടീമിനുള്ള ട്രോഫി അറാട്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി അബ്ദുൽ ഹമീദും മറ്റുള്ള ട്രോഫികളും മെഡലുകളും സമ്മാനങ്ങളും അറാട്കോ മലബാർ എഫ്.സി ടീം ഭാരവാഹികളും വളണ്ടിയർമാരും വിതരണം ചെയ്തു. അബ്ദുൽ കരീം താമരശ്ശേരി, ശങ്കർ എളങ്കൂർ, അജോ ജോർജ്, നാസർ നടുവിൽ, അനീസുദ്ദീൻ ചെറുകുളമ്പ്, അബ്ദുൽ കരീം പുഴക്കാട്ടിരി, ഷബീർ ഹസൻ, അസ്‌ക്കർ വണ്ടൂർ, നിയാസ് യൂസുഫ് എരുമേലി, സുനീർ ഖാൻ തിരുവനന്തപുരം, സിബിൾ ഡേവിഡ്, അയ്യൂബ് എടരിക്കോട് തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
2024ലെ ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡീ സെന്റർ എക്സലൻസ് പുരസ്‌കാരം നേടിയ യാംബുവിലെ അറാട്കോ അൽ അറേബ്യ എം.ഡി അബ്ദുൽ ഹമീദിനെയും ഫുട്ബാൾ ടൂർണമെന്റിനോട് സഹകരിച്ച വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ആദരിച്ചു.
മലബാർ എഫ്.സി. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ തൂത, കൺവീനർ മുബാറക്, ടൂർണമെന്റ് വൈസ് ചെയർമാൻ അബ്ബാസ്, ഫർഹാൻ മോങ്ങം, യാസിർ കൊന്നോല, സമീർ ബാബു, ഹനീഫ കൊളക്കാടൻ, ഷഫീഖ്, ആഫു, അനീസ്, സലീം, ഷാനിൽ ബാവ, അൻവർ, ഇംതിയാസ്, ഷഹീർ, ഷബീർ അരിപ്ര, മുനീഫ്, സിറാജ് വയനാട്, റസാഖ്, സുനിൽ ബാബു ശാന്തപുരം, സൽമാൻ കായൽപട്ടണം, ബഷീർ താനൂർ, ഷറഫു ചാപ്പനങ്ങാടി, അഷ്‌റഫ്, ജനീഷ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.