മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് വേനലവധിക്കാല ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു
text_fieldsറിയാദ്: 13 രാജ്യങ്ങളിലായി 350 ലധികം ഷോറൂമുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, വേനല്‍ക്കാല അവധിദിനങ്ങളുടെ ഭാഗമായി ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ കാഷ് വൗച്ചറുകള്‍ ലഭിക്കും. സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ വിശിഷ്ട ശ്രേണിയോടൊപ്പം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ഡിസൈനുകളും ബ്രാന്‍ഡ് പുറത്തിറക്കിയ ഹോം ഗോയിങ് ഗിഫ്റ്റിങ് ശേഖരത്തില്‍ ഒരുക്കിയിരിക്കുന്നു. ജൂലൈ ആറ് വരെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഹോം ഗോയിങ് ഓഫറുകള്‍ ലഭ്യമാകും.
മൈന്‍, ഇറ, പ്രെഷ്, വിരാസ് തുടങ്ങിയ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സ്ക്ലൂസീവ് ബ്രാന്‍ഡുകളിലുടനീളമുള്ള നെക്ലസുകള്, ബ്രേസ്ലെറ്റ്, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവ ഹോം ഗോയിങ്ങിന്റെ ഭാഗമായി ബ്രാന്‍ഡ് പുറത്തിറക്കിയ വിശിഷ്ട ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ആഭരണങ്ങള്‍ മൂല്യം നഷ്ടപ്പെടാതെ ഏറ്റവും പുതിയ ഡിസൈനുകള്‍ മാറ്റി വാങ്ങാനുമുള്ള മികച്ച അവസരം കൂടിയാണിത്.
കൂടാതെ, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിന് അനുയോജ്യമായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഒരു വലിയ ശേഖരവും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ഓഫറുകളുടെ ഭാഗമായി, 5,500 സൗദി റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 200 റിയാൽ മൂല്യമുള്ള കാഷ് വൗച്ചറും 3,500 റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ 100 റിയാൽ മൂല്യമുള്ള വൗച്ചറും ലഭിക്കും. വൗച്ചര്‍ പണത്തിന് തുല്യമാണെന്നും സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, സ്വർണ നാണയങ്ങള്‍, സ്വർണക്കട്ടികള്‍ എന്നിവ വാങ്ങാന്‍ ഇത് ഉപയോഗിക്കാമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സ്കൂള്‍ അവധിക്കാലം അടുത്തിരിക്കുന്നതിനാല്‍, ഞങ്ങളുടെ ഉപഭോക്താക്കളില്‍ പലരും സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണെന്നും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നതെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകള്‍ നേടാനുള്ള അവസരവും ഉപഭോക്താക്കളുടെ പര്‍ച്ചേസിന് അധിക മൂല്യവും ലഭിക്കും. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ നിന്നുള്ള ആഭരണങ്ങള്‍ സമ്മാനമായി പര്‍ച്ചേസ് ചെയ്യാനുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.