Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി.​ഐ.​എ​ഫ്‌.​സിയിൽ...

ഡി.​ഐ.​എ​ഫ്‌.​സിയിൽ രജിസ്​റ്റര്‍ ചെയ്​ത്​ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

text_fields
bookmark_border
ഡി.​ഐ.​എ​ഫ്‌.​സിയിൽ രജിസ്​റ്റര്‍ ചെയ്​ത്​ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
cancel
camera_alt

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര ഫി​നാ​ന്‍ഷ്യ​ല്‍ സെൻറ​റി​ലെ മ​ല​ബാ​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​​സി​െൻറ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന ച​ട​ങ്ങ് 

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​െൻറ അ​ന്താ​രാ​ഷ്്ട്ര നി​ക്ഷേ​പ​ക വി​ഭാ​ഗ​മാ​യ മ​ല​ബാ​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മെൻറ്​​സ് ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര ഫി​നാ​ന്‍ഷ്യ​ല്‍ സെൻറ​റി​ലേ​ക്ക് (ഡി.​ഐ.​എ​ഫ്‌.​സി) ക​മ്പ​നി​യു​ടെ പ്ര​വ​ര്‍ത്ത​നം മാ​റ്റി. ക​മ്പ​നി​യു​ടെ അ​ന്താ​രാ​ഷ്്ട്ര ഓ​പ​റേ​ഷ​ന്‍സ് ഓ​ഹ​രി​ക​ള്‍ നാ​സ്​​ഡാ​ക്ക് ദു​ബൈ​യി​ലെ സെ​ന്‍ട്ര​ല്‍ സെ​ക്യൂ​രി​റ്റീ​സ് ഡി​പോ​സി​റ്റ​റി​യി​ല്‍ (സി.​എ​സ്.​ഡി) ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു.

നി​ക്ഷേ​പ​ക​രു​മാ​യു​ള്ള മ​ല​ബാ​റി​െൻറ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ന​ട​പ​ടി​യാ​ണി​ത്, ഒ​പ്പം ഓ​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ര്‍പ​റേ​റ്റ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ക​മ്പ​നി​ക്ക് സു​താ​ര്യ​വും മി​ക​ച്ച രീ​തി​യി​ല്‍ നി​യ​ന്ത്രി​ത​വും കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​യ മാ​ര്‍ഗ​വും ഇ​ത് ഒ​രു​ക്കും.

മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് നാ​സ്​​ഡാ​ക് ദു​ബൈ മാ​ര്‍ക്ക​റ്റി​െൻറ പ്ര​വ​ര്‍ത്ത​ന​ത്തി​ന് പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങാ​യ മ​ണി​മു​ഴ​ക്കി തു​ട​ക്കം കു​റി​ച്ചു. ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര ഫി​നാ​ന്‍ഷ്യ​ല്‍ സെൻറ​ര്‍ ഗ​വ​ര്‍ണ​റും ദു​ബൈ ഫി​നാ​ന്‍ഷ്യ​ല്‍ മാ​ര്‍ക്ക​റ്റ് ചെ​യ​ര്‍മാ​നു​മാ​യ എ​സ്സ കാ​സിം, മ​ല​ബാ​ര്‍ ഗ്രൂ​പ് കോ-​ചെ​യ​ര്‍മാ​ന്‍ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, നാ​സ്​​ഡാ​ക്ക് ദു​ബൈ സി.​ഇ.​ഒ​യും ഡി.​എ​ഫ്.​എം ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ​യു​മാ​യ ഹ​മീ​ദ് അ​ലി എ​ന്നി​വ​രെ​ക്കൂ​ടാ​തെ ഇ​രു സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള മ​റ്റ് ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എ​മി​റേ​റ്റ്‌​സ് ഇ.​എ​ൻ.​ബി.​ഡി സെ​ക്യൂ​രി​റ്റീ​സ് പോ​ലു​ള്ള ബ്രോ​ക്ക​റേ​ജ് ക​മ്പ​നി​ക​ള്‍ വ​ഴി ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍ഡി​െൻറ അം​ഗീ​കാ​ര​ത്തോ​ടെ മു​ന്നൂ​റി​ല​ധി​കം അ​ന്താ​രാ​ഷ്്ട്ര ഓ​പ​റേ​ഷ​ന്‍സ് ഓ​ഹ​രി ഉ​ട​മ​ക​ള്‍ക്ക് ഓ​ഹ​രി​ക​ള്‍ വാ​ങ്ങാ​നും വി​ല്‍ക്കാ​നും ക​ഴി​യു​ന്ന സ്വ​കാ​ര്യ വി​പ​ണി​യി​ലേ​ക്കാ​ണ് ഗ്രൂ​പ് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DIFCMalabar Gold and Diamonds
News Summary - Malabar Gold and Diamonds registered with DIFC
Next Story