Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലബാർ ഗോൾഡ് കുവൈത്ത്​,...

മലബാർ ഗോൾഡ് കുവൈത്ത്​, യു.എ.ഇ ഷോറൂമുകൾ നവീകരിച്ചു

text_fields
bookmark_border
malabar gold and diamonds
cancel
camera_alt

ദുബൈ ഗോൾഡ്​ സൂക്കിൽ ആരംഭിച്ച മലബാർ ഗോൾഡിന്‍റെ നവീകരിച്ച ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ്​ വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം എന്നിവർ സമീപം

ദുബൈ: മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് കുവൈത്തിലും യു.എ.ഇയിലും നവീകരിച്ച ഷോറൂമുകൾ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിലെ അൽ റായിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഷോറൂം ബോളിവുഡ് നടനും മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഉദ്​ഘാടനം ചെയ്തു.

മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ്​ വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, കുവൈത്ത്​ സോണൽ ഹെഡ് കെ.എം അഫ്സൽ, മറ്റ് സീനിയർ മാനേജ്മെന്‍റ്​ ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യു.എ.ഇയിൽ ഗോൾഡ് സൂക്ക് ഏരിയയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ്​ ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഒക്ടോബറിൽ 20 ഷോറൂമുകൾ തുറക്കാനുള്ള ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്​ നവീകരിച്ച ഷോറൂമുകളുടെ റീലോഞ്ചുകൾ. ഡൽഹിയിലെ രോഹിണി, ഒഡിഷയിലെ സംബൽപൂർ, തെലങ്കാനയിലെ ബോഡുപ്പൽ, മഹാരാഷ്ട്രയിലെ സാംഗ്ലി, കർണാടകത്തിലെ സർജാപൂർ റോഡ് എന്നിവിടങ്ങളിൽ ഷോറൂമുകൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

ഈ മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഷോറൂമുകളിൽ ഏറ്റവും പ്രധാനം യു.എസിലെ ലോസ് ആഞ്​ജൽസിലെ ഷോറൂമാണ്. യു.എസ്.എയിലെ അഞ്ചാമത്തെയും ഏറ്റവും വലിയതുമായ ഷോറൂമായിരിക്കും ഇത്.

ഇന്ത്യയിൽ, ഉത്തർപ്രദേശ്​ സംസ്ഥാനത്ത്​ മൂന്ന് ഷോറൂമുകളും രാജസ്ഥാനിൽ രണ്ട്​ ഷോറൂമുകളും ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകൾ വീതവും ആരംഭിക്കുന്നതാണ്​ വിപുലീകരണ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondsShowroomSaudi Arabia News
News Summary - Malabar Gold Kuwait and UAE showrooms have been renovated
Next Story