മലബാർ ഹെറിറ്റേജ്: ഈദാഘോഷവും യാത്രയയപ്പ് സംഗമവും
text_fieldsദമ്മാം: മലബാർ പൈതൃകങ്ങളെ പ്രവാസലോകത്തും ഉയർത്തിപ്പിടിക്കുന്ന മലബാർ ഹെറിറ്റേജ് കൂട്ടായ്മ നെസ്റ്റോ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഈദ് മെഹ്ഫിൽ 2023’ കിഴക്കൻ പ്രവിശ്യക്ക് ആഘോഷ രാവായി. നാച്ചു അണ്ടോണ നേതൃത്വം നൽകിയ മെഹ്ഫിൽ ആയിരുന്നു പ്രധാന ആകർഷണം.
നാട്ടിൽനിന്നെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ഫാസില ബാനു, നസ്രിഫ, ശിഹാബ് ഷാൻ എന്നിവർക്ക് ഗിത്താറിൽ നബീൽ കൊണ്ടോട്ടിയും റിതം പാഡിൽ റഫീഖ് വടകരയും തബലയിൽ ഹക്കീം തിരൂരും പിന്തുണ നൽകിയതോടെ അത്യപൂർവ നാദവിരുന്നിന് കിഴക്കൻ പ്രവിശ്യ സാക്ഷിയായി.
പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന അൽ മുന സ്കൂൾ പ്രിൻസിപ്പൽ മമ്മു മാസ്റ്റർക്കും റസാഖ് തെക്കേപ്പുറത്തിനും വേദിയിൽ യാത്രയയപ്പ് നൽകി. മലബാർ ഹെറിറ്റേജ് കൗൺസിൽ രക്ഷാധികാരി മാലിക് മക്ബൂൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ.പി. ഹബീബ് അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂർ മലബാർ ഹെറിറ്റേജ് കൗൺസിലിനെ പരിചയപ്പെടുത്തി. നെസ്റ്റോ ഗ്രൂപ് റീജനൽ മാനേജർ മുഹ്സിൻ, സൺ സിറ്റി ഗ്രൂപ് മാനേജിങ് ഡയറക്ടർ യൂനുസ് ഖാസിയ, മാധ്യമപ്രവർത്തകരായ മൻസൂർ പള്ളൂർ, പി.എ.എം. ഹാരിസ് എന്നിവർ ഉപഹാരങ്ങൾ കൈമാറി.
സാമൂഹിക പ്രവർത്തകൻ നാസ് വക്കം, സാജിദ് ആറാട്ടുപുഴ, പി.ടി. അലവി, മുജീബ് കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മലബാർ ഹെറിറ്റേജ് കൗൺസിൽ മേയ് 25ന് നടത്തുന്ന ‘കലാം ഇ. ഇഷ്ക്’ മെഗാ സൂഫി സംഗീത ഇവന്റിന്റെ ടൈറ്റിൽ ലോഞ്ചിങ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദും പി.എ.എം. ഹാരിസും ചേർന്ന് നിർവഹിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ ബിജു കല്ലുമല, ഇ.കെ. സലീം, നജീബ് എരഞ്ഞിക്കൽ, അമീർ അലി കൊയിലാണ്ടി, മണിക്കുട്ടൻ, ബഷീർ (ഐ.ടി.എൽ ഗ്രൂപ്), നജ്മ (അബീർ ഗ്രൂപ്), സോഫിയ ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.
അബ്ദുൽ മജീദ് കൊടുവള്ളി, ഉമർ ഓമശ്ശേരി, അമീൻ കളിയിക്കവിള, അസ്ലം കൊളൊക്കോടൻ, സമീർ അരീക്കോട്, റുഖിയ റഹ്മാൻ, ഷബ്ന നജീബ്, ഹുസ്ന ആസിഫ്, ഹാജറ സലീം, സുമയ്യ തുടങ്ങിയവർ നേതൃത്വം നൽകി. സഹീർ മജ്ദാൽ, ഡോ. അമിത ബഷീർ എന്നിവർ അവതാരകരായ പരിപാടിക്ക് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സി.കെ. ഷാനി സ്വാഗതവും റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.