‘മലബാർ അടുക്കള’ റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ്
text_fieldsമലബാർ അടുക്കള’ റിയാദ് ചാപ്റ്റർ ഫാമിലി മീറ്റിൽ പങ്കെടുത്തവർ
റിയാദ്: മലബാർ അടുക്കള റിയാദ് ചാപ്റ്റർ ‘ഫാമിലി മീറ്റ് 2023’ റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് കോഓഡിനേറ്റർ സൽമ ഫാസിൽ അധ്യക്ഷത വഹിച്ചു. മലബാർ അടുക്കള സ്ഥാപകൻ മുഹമ്മദ് അലി ചാക്കോത്തിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഭാവി പരിപാടികളെ കുറിച്ച് അംഗങ്ങളുമായി ചർച്ച നടത്തി. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ അരങ്ങേറി. ഹാശിഫ, സുമയ്യ, ഷംന ഷാഹിർ, നസീബ സലാം, ശാദിയ, ഷെരീഫ തുടങ്ങിയവർ സംസാരിച്ചു. ഷഫാഹു റമീസ് സ്വഗതവും ലുബ്ന ജൗഹർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.