'മലബാറികസ്' മരച്ചീനി ഇനി സൗദി അറേബ്യയിലും
text_fieldsറിയാദ്: മരച്ചീനിയുടെ രുചിയും ഗുണവും ചോരാതെ ഗള്‍ഫ് വിപണിയിലെത്തിക്കുന്ന 'മലബാറികസ്' സൗദിയിലും. 25 വര്‍ഷമായി കൊച്ചി ആസ്ഥാനമായി ഭക്ഷ്യവിതരണ രംഗത്തുള്ള മെയ്ബോണ് ഫുഡ്സ് സ്പെഷാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിെൻറ കപ്പ (മരച്ചീനി) സൗദി അറേബ്യയില്‍ വിതരണം തുടങ്ങി.
റിയാദില്‍ 13 വര്‍ഷമായി ഭക്ഷ്യവിതരണ രംഗത്തുള്ള മാലമല് കനൂസ് ട്രേഡിങ് കമ്പനി (എം.കെ ഫുഡ്സ്) ആണ് സൗദിയിലെ വിതരണക്കാര്‍. റിയാദ് മലസിലെ അല്‍-മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.കെ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ സാലേ അല്ഉത്തൈബി ലോഗോ പ്രകാശനം ചെയ്ത് വിതരണോദ്ഘാടനം നിർവഹിച്ചു. 300 തരം മരച്ചീനിയുണ്ടെന്നും അവയില്‍ മിക്ക ഇനങ്ങളും വ്യവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഭക്ഷ്യയോഗ്യമായ കപ്പ അതില്‍ നാമമാത്രമാണ്. എം നാല് എന്ന ഇനത്തില്‍പെട്ട നാട്ടിലെ വയലുകളില്‍ കൃഷിചെയ്യുന്ന കപ്പയാണ് ഏറ്റവും മുന്തിയ ഇനമായി കണക്കാക്കുന്നതെന്നും അതാണ് 'മലബാറികസ്' എന്ന പേരിൽ വിപണിയിൽ എത്തിക്കുന്നതെന്നും ഉൽപാദകർ പറഞ്ഞു.
400ഒാളം കര്‍ഷകരുടെ പങ്കാളിത്തത്തോടെ കോണ്‍ട്രാക്ട് ഫാമിങ്ങിലൂടെ വിളയിച്ച് അത്യാധുനിക ഫാക്ടറിയില്‍ സംസ്കരിച്ചാണ് ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യുന്നതെന്നും എം.കെ ഫുഡ്സ് പ്രതിനിധി ഷാനവാസ് മുനമ്പത്ത് പറഞ്ഞു. 13 വര്‍ഷമായി തങ്ങളുടെ ലാഭത്തിെൻറ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാറുണ്ടെന്നും ഇനിയും അത് തുടരുമെന്നും ഷനവാസ് പറഞ്ഞു.
ചടങ്ങിൽ മാനേജ്മെൻറ് പ്രതിനിധി റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. മലബാറികസിെൻറ മറ്റ് ഉൽപന്നങ്ങളായ ഇഡലി, സാമ്പാര്‍, പൊറോട്ട, ഇടിയപ്പം (നൂൽപുട്ട്) എന്നിവയും സൗദി വിപണിയില്‍ എത്തുമെന്നും റഹ്മാന് മുനമ്പത്ത് പറഞ്ഞു. ചടങ്ങില്‍ മാനേജര്‍ മേഷാല്‍ അല്‍ഉതൈബി, അസി. മാനേജര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു. റിയാസ് മുഹമ്മദ് നന്ദി പറഞ്ഞു. അബി ജോയ്, ഷബാന അന്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.