ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsറിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി റിയാദ് സുലൈ ഇസ്തംബൂൾ സ്ട്രീറ്റിലെ ലേബർക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യക്കാരായ തൊഴിൽ പ്രശ്നങ്ങളിലും മറ്റുമായി പ്രതിസന്ധിയിലായവരും വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാത്തവരുമായ മുന്നൂറോളം ആളുകൾ ഉൾപ്പെടുന്ന ക്യാമ്പിലായിരുന്നു വിരുന്ന്.
താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ലേബർക്യാമ്പിൽ നടന്ന പരിപാടിയിൽ സൗദി നാഷനൽ കമ്മിറ്റി സുരക്ഷപദ്ധതി ചെയർമാൻ അഷറഫ് തങ്ങൾ ചെട്ടിപ്പടി, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങൽ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം മുഹമ്മദ് വേങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, റഫീഖ് മഞ്ചേരി, ഷാഫി തുവ്വൂർ, ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ഫൈസല്‍ തമ്പലക്കോടന്‍, ട്രഷറർ ഉമറലി പഞ്ചിളി, ഫ്രണ്ടി പേ മാനേജർ സലീം ചെറുമുക്ക് തുടങ്ങിയവർ ഇഫ്താറിൽ അതിഥികളായെത്തി.
ജില്ല ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി ചിറ്റത്തുപാറ, മുനീർ വാഴക്കാട്, മുനീർ മക്കാനി, ഷകീൽ തിരൂർക്കാട്, നൗഫൽ താനൂർ, അർഷദ് ബാഹസൻ തങ്ങൾ, ഇസ്മാഈൽ ഓവുങ്ങൽ, റഫീഖ് ഹസ്ൻ, മജീദ് മണ്ണാർമല, സഫീർ ഖാൻ, യൂനുസ് നാണത്ത്, ഷബീറലി പള്ളിക്കൽ, സലാം മഞ്ചേരി, നാസർ മൂത്തേടം, ഫസലു പൊന്നാനി, വെൽഫെയർ വിങ് ഭാരവാഹികളായ ഷറഫു പുളിക്കൽ, റിയാസ് തിരൂർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.