മലപ്പുറം ജില്ല കെ.എം.സി.സി വളന്റിയർ മീറ്റ്
text_fieldsറിയാദ്: പ്രവാസലോകത്ത് ജോലിത്തിരക്കുകൾക്കിടയിലുള്ള പൊതുപ്രവർത്തനത്തിന് സമയം കണ്ടെത്തുന്നത് മാതൃകാപരവും മാനസികമായി വളരെ സന്തോഷം നിറഞ്ഞതുമാണെന്ന് മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ അഭിപ്രായപ്പെട്ടു.
ജില്ല വെൽഫെയർ വിങ് സംഘടിപ്പിച്ച ‘സാമൂഹിക സേവകർ സംഘടനയിൽ’ എന്ന വളന്റിയർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബത്ഹ അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത വളന്റിയർമാർക്കായി സംഘടിപ്പിച്ച ട്രെയിനിങ് ക്ലാസിൽ ഷറഫു പുളിക്കൽ ക്ലാസെടുത്തു. ചടങ്ങിൽ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് സ്വാഗതവും നൗഫൽ തിരൂർ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, ട്രഷറർ മുനീർ വാഴക്കാട്, ഉമർ അമാനത്ത്, ഇസ്മാഈൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവർ സംസാരിച്ചു. കരീം അപ്പത്തിൽ ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.