വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് മലപ്പുറം ജില്ല ഒ.ഐ.സി.സി
text_fieldsദമ്മാം: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ചുകൊണ്ടും ദുരിതമനുഭവിക്കുന്നവരുടെയും ബന്ധുക്കൾ മരിച്ചവരുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽറാബി ഹാളിൽ ജില്ല പ്രസിഡൻറ് ഗഫൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചുകൊണ്ടും ദുരന്തത്തിൽ പെട്ടവരുടെയും മരിച്ചവരുടെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട് സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
സാധ്യമായ വിധത്തിലെല്ലാം ദുരിതബാധിതർക്ക് സഹായമെത്തിച്ച് കൊടുക്കാൻ തീരുമാനിച്ച യോഗത്തിൽ ജില്ലയിൽനിന്നും ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകർ സന്നദ്ധപ്രവർത്തനത്തിൽ എർപ്പെട്ടുകൊണ്ട് ദുരിതമാനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് കൊടുക്കുന്നതിനെ അനുമോദിക്കുകയും ചെയ്തു.
ദുരന്തഭൂമിയിൽ സഹായഹസ്തമൊരുക്കുന്ന കർമഭടന്മാർക്ക് കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി പ്രവർത്തകർ യോഗത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, ഗ്ലോബൽ കമ്മിറ്റി മെമ്പർ ഹനീഫ റാവുത്തർ, നാഷനൽ കമ്മിറ്റി മെംബർ ചന്ദ്രമോഹൻ, റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, വൈസ് പ്രസിഡൻറുമാരായ കരീം പരുത്തിക്കുന്നൻ, ഷിജില ഹമീദ്, വിൽസൺ തടത്തിൽ, ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ.
ജില്ല വൈസ് പ്രസിഡൻറുമാരായ അഷ്റഫ് കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സെക്രട്ടറിമാരായ സിദ്ദീഖ്, ഫൈസൽ കൊണ്ടോട്ടി, നാദിർ അബ്ദുസ്സലാം, മുസ്തഫ പള്ളിക്കൽ ബസാർ, ജാഫർ, മുസ്തഫ, ജില്ലാ ഏരിയ പ്രസിഡൻറുമാരായ നജീബ് നസീർ, തോമസ് തൈപ്പറമ്പിൽ, അനവർ സാദത്ത്, മുസ്തഫ നാണിയൂർനബ്രം, രാജേഷ്, സന്തോഷ്, ബെറ്റി, ഷാഹീദ കരീം തുടങ്ങിയവർ പങ്കെടുത്തു. ജില്ല സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുല്ല തൊടിക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.