മലപ്പുറം കെ.എം.സി.സി ത്രൈമാസ ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങി
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്, സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെയും മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിശീലക പരിശീലന കാമ്പയിന് റിയാദില്‍ തുടക്കമായി.
പുതുതലമുറകൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുവേണ്ടി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകര്‍ക്ക് പരിശീലനം നൽകി ലോകോത്തര നിലവാരത്തിൽ വളന്റിയർമാരെ സജ്ജരാക്കുക എന്നതാണ് കാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗിന് കീഴിലുള്ള ആയിരം വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. റിസ ചെയർമാൻ ഡോ. അബ്ദുൽ അസീസ് കാമ്പയിൻ വിശദീകരണം നൽകി. കാമ്പയിൻ ലോഗോ പ്രകാശനം ന്യൂ സഫാമക്ക പോളി ക്ലിനിക് ഡയറക്ടർ വി.എം. അഷ്റഫ് നിർവഹിച്ചു.
ചടങ്ങിൽ എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, കോയാമ്മു ഹാജി, മൊയ്തീൻ കുട്ടി തെന്നല, ശുഹൈബ് പനങ്ങാങ്ങര, മുസ്തഫ ചീക്കോട് എന്നിവർ സംസാരിച്ചു.
ജില്ല കെ.എം.സി.സി ആക്ടിങ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ ആമുഖ പ്രഭാഷണം നടത്തി. ഷാഫി തുവ്വൂർ കാമ്പയിന്റെ ഘടന വിവരിച്ചു. ജാഫർ ഹുദവി വെൽഫെയർ വിങ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേരള യൂനിവേഴ്സിറ്റി കോമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം ഒന്നാം റാങ്ക് ജേതാവ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അഫ്രാന ഫാത്തിമയെ തിരുവനന്തപുരം ജില്ല കെ.എം.സി.സിക്കുവേണ്ടി ആദരിച്ചു. വെൽഫെയർ വിങ് വൈസ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഇക്ബാൽ തിരൂർ, സലീം സിയാകണ്ടം, ഇസ്ഹാഖ് താനൂർ, നൗഫൽ തിരൂർ, ഷബീറലി വള്ളിക്കുന്ന്, ഇസ്മാഈൽ താനൂർ, ഷബീർ പെരിന്തൽമണ്ണ, ബഷീർ ഇരുമ്പുഴി, ജുനൈദ് താനൂർ, ബഷീർ കോട്ടക്കൽ, സലാം പയ്യനാട്, നാസർ പാതിരികോട്, ബഷീർ സിയാംകണ്ടം, മുനീർ വാഴക്കാട്, ഹനീഫ മുതവല്ലൂർ, മുസമ്മിൽ, യൂനുസ് തോട്ടത്തിൽ, മുഷ്താഖ് വേങ്ങര, ഫിറോസ് ചീക്കോട്, ഫൈസൽ കോട്ടക്കൽ, ബാബു നെല്ലികുത്ത്, ഹാഷിം കോട്ടക്കൽ, യൂനുസ് താഴെക്കോട്, അഷ്റഫ് മോയൻ, മജീദ് മണ്ണാർമല, മൊയ്തീൻ കുട്ടി കോട്ടക്കൽ, അബൂട്ടി തുവ്വൂർ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നൽകി.
അബ്ദുൽ കരീം അപ്പത്തിൽ ഖിറാഅത്ത് നിർവഹിച്ചു. വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ട്രഷറർ റിയാസ് തിരൂർകാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.