മലപ്പുറം കെ.എം.സി.സി ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് മലപ്പുറം ജില്ല ലോക മലയാളികൾക്കായി സംഘടിപ്പിച്ച 'തഹ്സീൻ 2020' ഇൻറർനാഷനൽ ഓൺലൈൻ ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരം (ആദ്യ മൂന്ന് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ) ചുവടെ. ജൂനിയർ ഗേൾസ് വിഭാഗം: അഫീഫ ഹിജ, നുഹ സാജിർ, ഹസ്ന ഷിബിനം (മൂവരും ഇന്ത്യ), ബോയ്സ് വിഭാഗം: ശൈഖ് അലി സിദ്ദീഖ് (യു.എ.ഇ), സഹദ് സലീം (സൗദി), മുഹമ്മദ് അസദ് (ഇന്ത്യ), നദീം നൂർഷ (സൗദി), സീനിയർ വിഭാഗം: ഡോ. മുഹമ്മദ് ഇബ്രാഹിം (സൗദി), മുഹമ്മദ് റാഷിദ് (ഇന്ത്യ), സഈദ് സിദ്ദീഖി (ഇന്ത്യ). മത്സര വിജയികൾക്ക് ഒന്നര ലക്ഷം രൂപയുടെ പാരിതോഷികവും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകുന്നത്.
രണ്ട് റൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ 743 മത്സരാർഥികൾ പങ്കെടുത്തിരുന്നു. മൂന്ന് കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മാത്രം 344 എൻട്രികളാണ് വന്നത്.ജൂനിയർ ഗേൾസ് വിഭാഗത്തിൽ 148ഉം സീനിയർ പുരുഷന്മാരുടെ വിഭാഗത്തിൽ 255ഉം എൻട്രികൾ വന്നു.ആദ്യ റൗണ്ടിൽ നിന്നും തിരെഞ്ഞടുത്തവരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. വിവിധ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും വിദ്യാർഥി പങ്കാളിത്തമുണ്ടായി.
ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇൻറർനാഷനൽ ഖാരിഉകളായ ശൈഖ് അബ്ദുൽ ഖാദർ അൽഖാസിമി, ശൈഖ് റഷാദ് ലർദി, ശൈഖ് സഅദ് അൽഖാസിമി, ശൈഖ് ഇസ്സുദ്ദീൻ സ്വലാഹി, ശൈഖ് മുആദ് അൽഖാസിമി, ശൈഖ് ഷാഹീൻ ബിൻ ഹംസ എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്.വിജയികൾക്കുള്ള സമ്മാന വിതരണം മലപ്പുറത്ത് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.