മലപ്പുറം കെ.എം.സി.സി വളൻറിയർ പരിശീലനത്തിന് തുടക്കമായി
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ത്രൈമാസ വളൻറിയർ പരിശീലന കാമ്പയിന് തുടക്കമായി. ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വളൻറിയർ സംഗമം സൗദി നാഷനൽ സെക്ര േട്ടറിയറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. 'വളൻറിയറും സാമൂഹികപ്രതിബദ്ധതയും'എന്ന വിഷയം ആസ്പദമാക്കി ശാഫി കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി.
നാഷനൽ കമ്മിറ്റി അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങൽ അഷ്റഫ് കൽപകഞ്ചേരി, ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ഷൗക്കത്ത് കടമ്പോട്ട്, കുഞ്ഞിപ്പ തവനൂർ, വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, സക്കീർ താഴേക്കോട്, അബ്ദുൽകരീം താനാളൂർ, ഡ്യൂ ഡ്രോപ്സ് ബ്ലഡ് ഡൊണേഷൻ ഫോറത്തിെൻറ വിവരങ്ങൾ ഫൈസൽ തോട്ടത്തിൽ, ഇസ്ഹാഖ് താനൂർ എന്നിവർ സംസാരിച്ചു. റിയാസ് തിരൂർക്കാട് സ്വാഗതവും ഇഖ്ബാൽ തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.