ഉംറ തീർഥാടകർക്ക് മലപ്പുറം കെ.എം.സി.സി സ്വീകരണം നൽകി
text_fieldsറിയാദ്: സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സിയുടെ ‘ഇഹ്ത്തിഫാൽ 2023’ കാമ്പയിന്റെ ഭാഗമായി ഉംറ നിർവഹിക്കാൻ എത്തിച്ചേർന്ന 100 തീർഥാടകർക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ സ്വീകരണം നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും കെ.എം.സി.സി ഘടകങ്ങൾ, നാട്ടിലെ തദ്ദേശ കമ്മിറ്റികൾ ശിപാർശ ചെയ്ത നിസ്വാർഥരായ സാമൂഹിക പ്രവർത്തകർ, വിധവകൾ അടക്കം സാമ്പത്തികം മാത്രം തടസ്സമായി വിശുദ്ധ ഭൂമിയിൽ എത്തിപ്പെടാൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ആളുകളാണ് ഉംറക്കും മദീന സിയാറത്തിനും എത്തിയത്.
മടങ്ങുംവഴിയാണ് അവർ റിയാദിൽ എത്തിയത്. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണസംഗമത്തിൽ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. അഷ്റഫ് വേങ്ങാട്ട്, ഷുഹൈബ് പനങ്ങാങ്ങര, ഉസ്മാനലി പാലത്തിങ്ങൽ, കോയാമു ഹാജി, സത്താർ താമരത്ത്, നാസർ മാങ്കാവ്, അഷ്റഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, റഹ്മത്ത് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. അലി ഫൈസി ചെമ്മാണിയോട് പ്രാർഥന നിർവഹിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും അഷ്റഫ് മോയൻ നന്ദിയും പറഞ്ഞു.
ജില്ല കമ്മിറ്റിയുടെ ഉപഹാരവും സമ്മാനിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികളായ ശരീഫ് അരീക്കോട്, കുഞ്ഞിപ്പ തവനൂർ, സിദ്ദീഖ് കോന്നാരി, മുനീർ വാഴക്കാട്, ഷാഫി ചിറ്റത്തുപാറ, യൂനുസ് സലീം താഴെക്കോട്, കെ.എം.സി.സി വനിത വിങ് ഭാരവാഹികളായ ജസീല മൂസ, ഹസ്ബിന നാസർ, ശരീഫ നജ്മുദ്ദീൻ, ഡോ. നജ്ല ഹബീബ്, അഷീഖ ഉലുവാൻ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.