പ്രവാസികൾക്ക് മലപ്പുറം ജില്ല കെ.എം.സി.സിയുടെ പെരുന്നാൾ സമ്മാനം
text_fieldsറിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരുക്കിയ പെരുന്നാൾ സമ്മാനം അർഹരായ പ്രവാസികൾക്ക് വിതരണം ചെയ്തു. നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റി മുഖേനയാണ് പ്രയാസമനുഭവിക്കുന്ന പ്രവാസികളെ തിരഞ്ഞെടുത്ത് പെരുന്നാൾ കിറ്റുകൾ കൈമാറിയത്. ലുലു ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു പദ്ധതി. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന വിതരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
കിറ്റ് വിതരണോദ്ഘാടനം നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷറഫ് വെള്ളേപ്പാടം, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് എന്നിവർ പ്രസംഗിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറൂഖ്, മജീദ് പയ്യന്നൂർ, ജലീൽ തിരൂർ, ഷാഫി തുവ്വൂർ, റഫീഖ് മഞ്ചേരി, പി.സി. അലി വയനാട്, നജീബ് നെല്ലാങ്കണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ ഷാഫി ചിറ്റത്തുപ്പാറ, മുനീർ മക്കാനി, ഷക്കീൽ തിരൂർക്കാട്, നൗഫൽ താനൂർ, റഫീഖ് ഹസ്സൻ, മജീദ് മണ്ണാർമല, സലാം പയ്യനാട്, യൂനുസ് നാണത്ത്, നാസർ എടക്കര, അർഷദ് ബാഹസ്സൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.