മലപ്പുറം സ്വദേശി ബുറൈദയിൽ നിര്യാതനായി
text_fieldsബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദയിൽ നിര്യാതനായി. മലപ്പുറം മോങ്ങം ഒളമതിൽ പരേതനായ നെച്ചിയൻ മുഹമ്മദ് മുസ്ലിയാരുടെ മകൻ മോങ്ങം പുഞ്ചോല താമസിക്കുന്ന അബ്ദുൽ മജീദ് (45) ആണ് മരിച്ചത്. 12 വർഷമായി പ്രവാസിയായ ഇദ്ദേഹം ഏഴ് വർഷമായി ബുറൈദ അൽബുസറിലെ സ്വകാര്യ മരുന്ന് മൊത്ത വിതരണ കമ്പനിയിൽ ജീവനക്കാരനാണ്.
രാവിലെ ജോലിയിൽ ഏർപ്പെടുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സഹപ്രവർത്തകർ ശിഫ ബുറൈദ മെഡിക്കൽ സെൻററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിലാണ്. ഭാര്യ: ശബ്ന. മക്കൾ: ശഹലാ ബാനു, മുൻതഹ, മുഹമ്മദ് സിയാദ്.
നാട്ടിൽ പോയിവന്നത് ഒരു വർഷം മുമ്പാണ്. ആഗസ്റ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ബുറൈദയിൽ മറവുചെയ്യുമെന്ന് മരണവിവരമറിഞ്ഞ് ബുറൈദയിലെത്തിയ സഹോദരൻ അബ്ദുസ്സലാം പറഞ്ഞു. നിയമനടപടി പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാൻ ഫൈസൽ ആലത്തൂരിനൊപ്പം ബഷീർ വെള്ളില, നൗഷാദ് കോഴിക്കോട് എന്നിവർ സഹായത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.