Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
muhammed ashraf
cancel
camera_alt

മുഹമ്മദ് അഷ്‌റഫ്

Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ യുവാവ് കോവിഡ്...

ജിദ്ദയിൽ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border

ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു. കിഴിശ്ശേരി കുഴിമണ്ണ മലയിൽ താമസിക്കുന്ന തച്ചപ്പറമ്പൻ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് ജിദ്ദ അമീർ ഫവാസിലെ അൽ സാഗർ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്.

ശ്വാസതടസ്സം നേരിട്ടാണ്​ മരണം. കിലോ പതിനൊന്നിലെ ഹയ്യൽ ആദിൽ എന്ന സ്ഥലത്ത് സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ല.

ഉടൻ നാട്ടിൽ അവധിക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതനാണ്. പിതാവ്: ഉമ്മർ, മാതാവ്: ഖദീജ. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coviddeathJeddahMalappuram News
News Summary - malappuram native died in jeddah due to covid
Next Story