Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശിയായ...

മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ നിര്യാതയായി

text_fields
bookmark_border
മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ നിര്യാതയായി
cancel

ജിദ്ദ: മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ നിര്യാതയായി. എടക്കര മുസ്​ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് മരിച്ചത്. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സ് ആയിരുന്ന ഇവർക്ക് ഒന്നര മാസം മുമ്പ് കോവിഡ് ബാധിച്ച് ഭേദമായിരുന്നു. കോവിഡിൽ നിന്നും മുക്തയായെങ്കിലും ഒരു വർഷം മുമ്പ് ഇവരുടെ കിഡ്നി മാറ്റിവെച്ച ശസ്ത്രക്രിയ കഴിഞ്ഞിരുന്നതിനാൽ മറ്റു ശാരീരിക പ്രശ്നങ്ങൾ കാരണം സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ 20 ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്ന ഇവർ ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി പ്രവാസിയാണ്. സൗദി എടക്കര വെൽഫയർ അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ഷാഹിദ് റഹ്മാൻ എന്ന നാണിയുടെ ഭാര്യയാണ്. ഏക മകൻ: യാസീൻ (ഒമ്പത്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi obit news
News Summary - malappuram native died in saudi
Next Story