Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
saudi death
cancel

റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബു (50) ആണ്​ റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപ​ത്രിയിൽ മരിച്ചത്​. 18 വർഷത്തിലധികമായി സൗദിയിലുള്ള സുരേഷ് നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ ഏഴ്​ വർഷത്തോളമായി ജീവനക്കാരനാണ്​. ഉടനെ നാട്ടിൽ പോകാനിരിക്കവേയാണ് അസുഖബാധിതനായി ആശുപ​ത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും മരിച്ചതും.

പിതാവ്​: അറുമുഖൻ (പരേതൻ), മാതാവ്​: നാരായണി, ഭാര്യ: ബബിത, മക്കൾ: അവന്തിക, അവിനാശ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജാഫർ ഹുദവി, ഇസ്മാഈൽ പടിക്കൽ, ഷാഫി കരുവാരക്കുണ്ട്, അൻവർ ചെമ്മല എന്നിവരും ഹാജൻ കമ്പനി സൃഹൃത്തുക്കളായ ഷഫീഖ് മുസ്‌ലിയാർ കരുനാഗപ്പള്ളി, സുബൈർ കണ്ണനല്ലൂർ, വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - malappuram native died in saudi
Next Story