ജിദ്ദയിൽ മലപ്പുറം സ്വദേശി ഡോക്ടർക്ക് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsജിദ്ദ: പതിവ് പരിശോധനകൾക്കായി ഡോക്ടറെ കാണാനെത്തിയയാൾ കുഴഞ്ഞുവീണുമരിച്ചു. മലപ്പുറം എടവണ്ണ, ഒതായി സ്വദേശി തെക്കുംപുറത്തു സൈദ് അലവി മാസ്റ്റർ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച സൗദി ജർമൻ ഹോസ്പിറ്റലിലെ ഡോക്ടറെ കാണാനെത്തിയതായിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉയർന്ന നിലയിലായിരുന്ന അദ്ദേഹത്തിന് പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. കുഴഞ്ഞുവീണ ഉടനെ ഐ.സി.യുവിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായിെല്ലന്ന് ഡോക്ടർ വ്യക്തമാക്കി. 25 വർഷമായി അറേബ്യൻ സിമെൻറ് കമ്പനിയിൽ ഫിനാൻസ് ഡയറക്ടറായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു.
പിതാവ്: തെക്കുംപുറത്ത് കോയ, മാതാവ്: പി.പി ആയിഷുമ്മ, ഭാര്യ: ജമീല മരുതുങ്ങൽ. മക്കൾ: നാജിയ, നാസിയ, നാഫിയ, അംജത് അലി (ഖത്തർ) സഹോദരൻ: അഹമ്മദ് കുട്ടി (ഇറാഖിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി) മരുമക്കൾ: ജംഷീദ്, ഷാഹിദ്, നഹാഷ്, റിസ.
ജിദ്ദ അൽ നഹ്ദ ഏരിയ കെ.എം.സി.സി ചെയർമാനായിരുന്നു. സൗദി ജർമൻ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഒതായി ചാത്തലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദയുടെ ഭാരവാഹികളും ബന്ധുക്കളും അൽ നഹ്ദ ഏരിയ കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.