Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്...

കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി​ മക്കയിൽ മരിച്ചു

text_fields
bookmark_border
gulf-death-covid
cancel
camera_alt???? ????????

ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം വാകേരി ചേലേമ്പ്ര സ്വദേശി ഷബീർ മുണ്ടനൂർ (36) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്​ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്‌ച രാവിലെയാണ് മരിച്ചത്. 

മക്കയിൽ സർവേയറായി ജോലി ചെയ്യുകയായിരുന്നു. സൗദി ഇന്ത്യൻ ഇസ്ലാഹി സ​െൻററി​​െൻറയും ഫോക്കസി​​െൻറയും സജീവ പ്രവർത്തകനായിരുന്നു. മക്ക കിങ് അബ്​ദുൽ അസീസ് ആശുപത്രിയിൽ നഴ്‌സും മുജാഹിദ് പണ്ഡിതനായിരുന്ന സൈദ് മൗലവി രണ്ടത്താണിയുടെ പേരമകളുമായ ഷമീലയാണ് ഭാര്യ. മക്കളില്ല. 

പിതാവ്: അബ്​ദുൽ റസാഖ്, മാതാവ്: ഖദീജ. സഹോദരിമാർ: സിൽസില, ഷബീല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiamakkahgulf newscovidMalappuram News
News Summary - malappuram native died in makkha due to covid - gulf news
Next Story