Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മലപ്പുറം പാണ്ടിക്കാട്​ സ്വദേശി ദമ്മാമിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മലപ്പുറം പാണ്ടിക്കാട്​ സ്വദേശി ദമ്മാമിൽ മരിച്ചു
cancel

ദമ്മാം: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീൻപിടി ഹൗസിൽ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. 

ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും  രോഗം ഗുരുതരമായതിനെ തുടർന്ന്​ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച്​ ചികിത്സ തുടരുന്നതിനിടെയാണ് മരണം. 

പതിനഞ്ച് വർഷത്തോളമായി ദമ്മാമിൽ കൺസ്ട്രക്ഷൻ സുപർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടംബം നാട്ടിലാണ്.  ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 40 ആയി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsMalayali deathcovid 19
News Summary - Malappuram Native Dies At Saudi Arabia -Gulf news
Next Story