അൽബഹയിൽ മരിച്ച ഹസനുൽ ബന്നയുടെ മൃതദേഹം ഖബറടക്കി
text_fieldsഅൽബഹ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം സ്വദേശി ഹസനുൽ ബന്നയുടെ മൃതദേഹം ഖബറടക്കി. അൽ ബഹയിലെ ബഷീർ എന്ന സ്ഥലത്തുള്ള മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. കോവിഡ് ബാധിച്ച് ഒരു മാസമായി ചികില്‍സയിലിരിക്കെയാണ് മമ്പാട് പന്തലിങ്ങല്‍ സ്വദേശി ഹസനുല്‍ ബന്ന (38) ഹൃദയാഘാതത്തെ തുടര്‍ന്ന് അൽബഹ കിങ് ഫഹദ് ആശുപത്രിയിൽ മരിക്കുന്നത്.
അവസാന പരിശോധന ഫലം കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഹോട്ടലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയാണ് ശനിയാഴ്ച ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയും ചെയ്തത്. 13 വർഷമായി അൽബഹയിൽ വാച്ച് കട നടത്തിവരികയായിരുന്നു. തനിമ സാംസ്കാരിക വേദിയുടെ പ്രവർത്തകനായിരുന്ന ഹസനുൽ ബന്ന അൽബഹയിലെ സാമൂഹിക, സേവന പ്രവർത്തന മേഖലകളിൽ സജീവ സാനിധ്യമായിരുന്നു.
മരണാന്തര നടപടിക്രമങ്ങൾക്കും മയ്യിത്ത് പരിപാലനത്തിനുമായി അൽബഹയിലെ സാമൂഹിക പ്രവർത്തകരായ സൈദ് അലി അരീക്കര, അഹമ്മദ് മദീനി, ഇർഫാൻ, റഷീദ് ചാപ്പനങ്ങാടി, അഷ്‌റഫ് ചാലിയം, മൻസൂർ കൊളപ്പുറം, യൂസുഫ് അലി അൽഫൈസൽ, റഫീഖ് അൽഫൈസൽ, ബഷീർ അൽഫൈസൽ എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.