‘അൻപോട് മലപ്പുറം' ഒ.ഐ.സി.സി സമാഹരിച്ചത് 11 ലക്ഷം രൂപയിലധികം
text_fieldsറിയാദ്: അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം സമാഹരിക്കുന്നതിന് റിയാദ് റഹീം സഹായ സമിതി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ മലപ്പുറം ഒ.ഐ.സി.സി ജില്ല കമ്മിറ്റി സമാഹരിച്ചത് 11,23,805 രൂപ. സ്വരൂപിച്ച തുക റിയാദിലെ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ചലഞ്ചിന്റെ കോഓഡിനേഷൻ കമ്മിറ്റി പ്രതിനിധികളായ ഫൈസൽ തമ്പലക്കോടൻ, ഉമറലി, അക്ബർ, ഷൈജു പച്ച എന്നിവർക്ക് കൈമാറി.
ബിരിയാണി ചലഞ്ച് പ്രഖ്യാപിച്ചയുടനെ സഹായ സമിതിക്ക് ഐക്യദാർഢ്യവുമയി 'അൻപോട് മലപ്പുറം' എന്ന തലവാചകത്തിൽ ജില്ല കാമ്പയിൻ ആരംഭിക്കുകയിരുന്നെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു. രണ്ടായിരത്തിലധികം ബിരിയാണി പൊതികളാണ് ഒ.ഐ.സി.സി വാങ്ങി ചലഞ്ചിൽ പങ്കെടുത്തവരുടെ വീട്ടുപടിക്കൽ എത്തിച്ചത്. വിവിധ ജില്ല കമ്മിറ്റികളും സുമനസ്സുകളും കാമ്പയിൻ വഴി നിർധനരായ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലേക്ക് ബിരിയാണി സ്പോൺസർ ചെയ്തെന്നും സിദ്ധിഖ് പറഞ്ഞു. നേരത്തേ ചിട്ടപ്പെടുത്തിയത് അനുസരിച്ച് ഒ.ഐ.സി.സി യുടെ വളണ്ടിയർമാരും ചാലഞ്ചിന്റെ ഭാഗമായി.
റിയാദ് ഒ.ഐ.സി.സിയുടെ ആസ്ഥാനമായ സബർമതിയിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, മുനീബ് പാഴൂർ, എന്നിവരും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ചുമതല വഹിക്കുന്ന ബാലു കുട്ടൻ, ജില്ല വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, സലിം വാലില്ലാപ്പുഴ,അമീർ പട്ടണത്ത്, ബഷീർ കോട്ടക്കൽ, അബൂബക്കർ മഞ്ചേരി, സമീർ മാളിയേക്കൽ, സലിം വാഴക്കാട്, ഉണ്ണികൃഷ്ണൻ, ഭാസ്കരൻ, ഷൗക്കത്ത്, അൽതാഫ് വാഴക്കാട്, അൻസാർ വാഴക്കാട്, ശിഹാബ്, ഷൈജു ബഷീർ, ബിജു പാണ്ടികശാല, റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, നാദിർഷ ഓയൂർ, നിസാർ പല്ലികശ്ശേരി, നവാസ് ഒപീസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.