മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോമ കാസ്റ്റിൽ ചാമ്പ്യന്മാർ
text_fieldsദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിെൻറ രണ്ടാം സീസണിൽ റോമ കാസ്റ്റിൽ ചാമ്പ്യന്മാരായി. ഗൂക്ക ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ അബ്രാജ് മലപ്പുറത്തെ 12 റൺസിന് പരാജയപ്പെടുത്തി.
ടൂർണമെൻറിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി റോമയുടെ ഇർഷാദിനെയും മികച്ച ബൗളറായി നോർത്ത് ഈസ്റ്റ് യുനൈറ്റഡിെൻറ ഷെഫീഖിനെയും വിക്കറ്റ് കീപ്പറായി റോമയുടെ ജുനൈദിനെയും ഫീൽഡറായി അബ്രാജിെൻറ ഷിഹാബിനെയും തിരഞ്ഞെടുത്തു. ടൂർണമെൻറിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഇർഷാദും ശിഹാബും 'പ്ലെയർ ഓഫ് ദ ടൂർണമെൻറ്' പുരസ്കാരം പങ്കുവെച്ചു. സൗദി നാഷനൽ ക്രിക്കറ്റ് ടീമംഗം ഷംസു മഞ്ചേരി ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ജാഫർ കൊണ്ടോട്ടി മുഖ്യാതിഥിയായി.
ഇദാദ് ട്രേഡിങ് മാനേജർ ഹംസ പുത്തൻകോട്ടിൽ, പി.കെ.കെ. കുഞ്ഞഹമ്മദ്, അബ്ദുൽ റിയാസ് എന്നിവർ ചേർന്ന് വിന്നേഴ്സ് ട്രോഫിയും ബവാരിജ് അൽഖൈർ ട്രേഡിങ് പ്രതിനിധികളായ ശ്രീജിത്ത്, സുദർശൻ എന്നിവർ ചേർന്ന് റണ്ണേഴ്സ് ട്രോഫിയും വിജയികൾക്ക് കൈമാറി. ഷെഫീഖ് യൂനുസ് വ്യക്തിഗത പുരസ്കാരങ്ങൾ കൈമാറി. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡൻറ് നജ്മുസ്സമാൻ ഐക്കരപ്പടി സമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുലൈമാൻ മലപ്പുറം സ്വാഗതവും യൂസുഫ് നന്ദിയും പറഞ്ഞു.
ടൂർണമെൻറ് ചെയർമാൻ കെ.പി. ശിഹാബ്, ആബിദ് വളാഞ്ചേരി, യാസർ ചെറി, സഹീർ, അൻവർ സാദത്ത്, ഷെഫീഖ് പെരിന്തൽമണ്ണ, ആദിൽ, ഷെബീർ, ബോവാസ് തോമസ്, റാഷിദ്, സുഹൈർ, വാജിദ് വി.കെ പടി, നദീം തുടങ്ങിയവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.