മലപ്പുറം പ്രീമിയർ ലീഗിന് നാളെ തുടക്കം
text_fieldsദമ്മാം: മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് (എം.പി.എൽ) സീസൺ നാലും നാല് രാജ്യങ്ങൾ പരസ്പരം മാറ്റുരക്കുന്ന ഏഷ്യാ കപ്പ് സീസൺ വൺ മത്സരങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ അൽഖോബാർ ഇ.ആർ.സി.എ. സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ദമ്മാം റോയൽ മലബാർ റസ്റ്റോറൻറിൽ നടന്ന ജേഴ്സി, ട്രോഫി പ്രകാശനം ആൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മലപ്പുറം കൂട്ടായ്മ പ്രസിഡൻറ് ഷഫീഖ് കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്ന് സീസണുകൾ വിജയിച്ചെന്നും നാലാം സീസണും നന്നായി നടത്താൻ കഴിയുമെന്നും ടൂർണമൻറ് ചെയർമാൻ ശിഹാബ് വെട്ടത്തൂർ പറഞ്ഞു. നാലാം സീസണിലേക്ക് തെരഞ്ഞടുക്കപ്പട്ട എം.പി.എൽ ഭാരവാഹികൾക്കുള്ള ഒഫീഷ്യൽ ജെഴ്സി ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുജീബ് കളത്തിൽ പ്രകാശനം ചെയ്തു. ഏഷ്യാ കപ്പ് ടീമുകൾക്കുള്ള ജേഴ്സി ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് മൻസൂർ മങ്കട പ്രകാശനം ചെയ്തു. എം.പി.എൽ ക്ലബ്ബ് ഓണർമാരും ടീം സ്പോൺസർമാരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത ചടങ്ങിന് എം.പി.എൽ സെക്രട്ടറി സാബിത് ചിറക്കൽ സ്വാഗതവും ടൂർണമെൻറ് ഡയറക്ടർ യൂനുസ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
സീസൺ ഫോറിൽ പങ്കെടുക്കുന്ന ടീമുകൾ അൽജസീറ പൊന്നാനി, അവഞ്ചേഴ്‌സ് പെരിന്തൽമണ്ണ, റോമ കാസ്റ്റിൽ കൊണ്ടോട്ടി, നോൺ ടോക്സിക് മലപ്പുറം, ശാസ് ക്ലബ് വെട്ടത്തൂർ, ഗ്ലോബ് വിൻ തീരൂർകാട് എന്നീ ടീമുകൾ മാറ്റുരക്കും. ടീം ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, സൗദി അറേബ്യ ടീമുകൾ ഏഷ്യാ കപ്പിനായി ഏറ്റുമുട്ടും. ദമ്മാം മീഡിയാ ഫോറം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ഷഫീഖ് കട്ടുപ്പാറ, മറ്റു ഭാരവാഹികളായ ശിഹാബ് വെട്ടത്തൂർ, സാബിത്ത് ചിറക്കൽ, യൂനുസ് വളാഞ്ചേരി, റാഷിദ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.