മലർവാടി 'ഇഗ്നൈറ്റ് യുവർ സ്കിൽസ്' മത്സരഫലം പ്രഖ്യാപിച്ചു
text_fieldsദമ്മാം: മലർവാടി ദമ്മാം ഘടകം ആഗസ്റ്റിൽ നടത്തിയ 'ഇഗ്നൈറ്റ് യുവർ സ്കിൽസ്' പഠനക്കളരിയിൽ പങ്കെടുത്ത കുട്ടികളിൽ നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തിൽ നടത്തിയ പവർപോയൻറ് പ്രസേൻറഷനിൽ നാസിഷ് ഷമീം (ഒന്നാം സ്ഥാനം), ഹാവാസ് റസാൻ (രണ്ടാം സ്ഥാനം), അജ്മൽ നിസാർ, അൽ അമീൻ നിസാർ (മൂന്നാം സ്ഥാനം) എന്നിവരും ബോട്ടിൽ ആർട്ടിൽ ഹനാൻ സെഹന (ഒന്നാം സ്ഥാനം), ഫിസാൻ ഹംസ (രണ്ടാം സ്ഥാനം), അസ്വിൻ സാദത്ത്, മുഹമ്മദ് വസീം (മൂന്നാം സ്ഥാനം) എന്നിവരും സമ്മാനം നേടി.
പെയിൻറിങ്ങിൽ അലിഷ്ബ റഹീം, ഇവ മരിയ റോയ്, ആമീർ അഷ്റഫ് എന്നിവരും രണ്ടാം ഘട്ടത്തിൽ നടത്തിയ ഒറിഗാമിയിൽ അലിഷ്ബ റഹീം, അനബിയ അയാഷ്, സുഹ നുവൈർ എന്നിവരും സയൻസ് എക്സ്പെരിമെൻറിൽ ഉമർ അബ്ദുല്ല, അസ്വിൻ സാദത്ത്, ഫിസാൻ ഹംസ എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെൻറിൽ ഹവാസ് റസാൻ ഒന്നാം സ്ഥാനവും എച്ച്.കെ. മുഹമ്മദ് രണ്ടാം സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാരെ കൂടാതെ മികച്ച എൻട്രികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്നും കോവിഡ് പ്രതികൂല സാഹചര്യത്തിൽ അത് വിജയികൾക്ക് നേരിട്ട് എത്തിക്കുമെന്നും സംഘാടകർ അറിയിച്ചു. സഹ്റ, അനീസ മെഹബൂബ്, ഷിഫ അലി, സിദ്ദീഖ് ആലുവ, സഹീറ എന്നിവർ പരിശീലകരായിരുന്നു. റുക്സാന അഷീൽ, ഷെഹർബാനു ജസീർ, മുഫീദ സാലിഹ്, ജോഷി ബാഷ, സജ്ന ഷക്കീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മുഹമ്മദ് റഫീഖ്, മെഹ്ബൂബ്, നജ്ല സാദത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.