മലർവാടി ബാലസംഘം സ്വതന്ത്ര്യദിനാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsഖമീസ് മുശൈത്ത്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം അസീർ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ലോക സ്രഷ്ടാവ് സർവ സൃഷ്ടികൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും സ്വാതന്ത്ര്യം അതുകൊണ്ട് തന്നെ ജന്മാവകാശമാണെന്നും ഉദ്ഘാടനം ചെയ്ത മെഹ്റു സലീം കോഴിക്കോട് പറഞ്ഞു.
മറ്റുള്ളവർക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്ന് രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണം. മുൻഗാമികൾ ജീവത്യാഗം ചെയ്തു നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടാതെ നോക്കേണ്ടത് ഭാവി പൗരന്മാരായ ഓരോരുത്തരുടേയും കടമയാണെന്നും അവർ കൂട്ടിച്ചേർത്തു. കഥകൾ പറഞ്ഞും കവിത ചൊല്ലിയും കുട്ടികളുമായി വഹീദുദ്ദീൻ മൊറയൂർ സംവദിച്ചു.
മുഹമ്മദ് സലിം കോഴിക്കോട് ഗാനമാലപിച്ചു. മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, പ്രസംഗം, ഖിറാഅത്ത് തുടങ്ങിയ മത്സരങ്ങളിൽ മൈമൂന, മിൻഹ, ആദം, നൂഹ്, ആസിയ, ജസാ ജുനൈദ്, ജന്ന ജാഫർ, ഹിഷാം, സിനാൻ, ആദം ലുഖ്മാൻ, യാറ ഫാത്തിമ എന്നിവർ വിജയികളായി. ഷാൻ, മുസമ്മിൽ, ജസാ ജാവേദ്, കെൻസ എന്നിവർ സംഘഗാന മത്സരത്തിൽ സമ്മാനങ്ങൾ നേടി.
ജൂനിയർ വിഭാഗത്തിൽ ഹബീബ്, ഹസീബ്, ഷാൻ, ഹംദാൻ സാജുദ്ദീൻ എന്നിവരും വിജയികളായി. മറിയം ജാഫർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി, പീർസാദ്, മുഹമ്മദ് സലിം, വഹീദുദ്ദീൻ മൊറയൂർ എന്നിവർ സമ്മാനദാനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.