മലർവാടി ലിറ്റിൽ സ്കോളർ: ഹനിയ ഇർഷാദിന് കാഷ് അവാർഡ് സമ്മാനിച്ചു
text_fieldsറിയാദ്: മലർവാടി ലിറ്റിൽ സ്കോളർ ഫാമിലി ക്വിസിൽ ഗ്ലോബൽ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഹനിയ ഇർഷാദിനും കുടുംബത്തിനും തനിമ സാംസ്കാരിക വേദി റിയാദ് കാഷ് അവാർഡ് സമ്മാനിച്ചു. റിയാദിലെ അവരുടെ വസതിയിൽ നടന്ന ചടങ്ങിൽ തനിമ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി അവാർഡ് തുക കൈമാറി.
മലർവാടി സോണൽ കോഒാഡിനേറ്റർ സാജിദ് ചേന്ദമംഗലൂർ പെങ്കടുത്തു. റിയാദിൽനിന്ന് മെഗാ ഫിനാലെയിലേക്ക് അർഹത നേടിയ ഏക ടീമായിരുന്നു ഹനിയ ഇർഷാദും കുടുംബവും. എൽ.പി വിഭാഗത്തിലാണ് ഇവർ രണ്ടാം സ്ഥാനം നേടിയത്.
യാര ഇൻറർനാഷനൽ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഹനിയ മലർവാടി ശുമൈസി യൂനിറ്റ് അംഗമാണ്. റിയാദിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ മലപ്പുറം കോക്കൂർ സ്വദേശി ഇർഷാദിെൻറയും സാംസ്കാരിക പ്രവർത്തകയായ റുഖ്സാനയുടെയും മകളാണ്. അമാൻ, തഹിയ്യ, ഹയാൽ, നെഹാൻ എന്നിവർ സഹോദരങ്ങളാണ്. തനിമയുടെ അനുമോദനത്തിന് ഇർഷാദ്-റുഖ്സാന ദമ്പതികൾ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.