മലർവാടി ലിറ്റിൽ സ്കോളർ : റിയാദിൽ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsറിയാദ്: മലർവാടി ബാലസംഘം കേരളയുടെ ആഭിമുഖ്യത്തിൽ ലോകത്തുള്ള എല്ലാ മലയാളി കുട്ടികൾക്കും അവസരം നൽകി നടത്തുന്ന മലർവാടി ലിറ്റിൽ സ്കോളർ ഗ്ലോബൽ ക്വിസ് പരിപാടിയുടെ റിയാദിലെ രജിസ്ട്രേഷൻ ആരംഭിച്ചു. എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. കെ.ആർ. ജയചന്ദ്രൻ മകൾ ഐശ്വര്യ ജയ് നായരുടെ പേര് രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
അറിവിെൻറയും തിരിച്ചറിവിെൻറയും കൈമാറ്റമായി ഈ വിജ്ഞാനോത്സവം മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മലർവാടി കോഒാഡിനേറ്റർ എം.പി. ഷഹ്ദാൻ, ഫജ്ന കോട്ടപറമ്പിൽ, സ്വപ്ന ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റിയാദിൽനിന്ന് ആയിരം കുടുംബങ്ങളെ ഗ്ലോബൽ പ്രശ്നോത്തരിയിൽ പങ്കെടുപ്പിക്കാൻ മലർവാടി ടീൻ ഇന്ത്യ സംയുക്ത യോഗം തീരുമാനിച്ചു. ഖലീൽ പാലോട്, അഷ്റഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. റുക്സാന ഇർഷാദ്, നിഹ്മത്ത്, ഷഹ്ദാൻ, ലബീബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പരിപാടിയുടെ പ്രചാരത്തിനും വിജയത്തിനുമായി സ്വാഗതസംഘം രൂപവത്കരിച്ചു. െഗസ്റ്റ് റൗണ്ട്, സെലക്ഷൻ റൗണ്ട്, മെഗാ ഫിനാലെ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഗ്ലോബൽ ക്വിസ്. ജനുവരി 23 മുതൽ ഫെബ്രുവരി 23 വരെയായിരിക്കും മത്സരങ്ങൾ. ഫെബ്രുവരി 28ന് മെഗാ ഫിനാലെ നടക്കുന്നതാണ്. വിജയികൾക്ക് മൂല്യവത്തായ സമ്മാനങ്ങൾ ഗ്ലോബൽ തലത്തിലും മേഖലാതലത്തിലും നൽകും. എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ മൂന്നു വിഭാഗത്തിലാണ് മത്സരങ്ങൾ. കല, സാഹിത്യം, സംസ്കാരം, ആനുകാലികം തുടങ്ങി എല്ലാ മേഖലയിൽനിന്നുമുള്ള ചോദ്യങ്ങളായിരിക്കും ക്വിസിൽ ഉൾപ്പെടുത്തുക. വർഷം തോറും മലർവാടി നടത്തിവരുന്ന വിജ്ഞാനോത്സവത്തിെൻറ ഓൺലൈൻ പതിപ്പാണ് ഈ ഗ്ലോബൽ ക്വിസ് പരിപാടി. മാതൃകാചോദ്യങ്ങൾ മലർവാടി വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഉടൻ പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ quiz. malarvadi.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. അവസാന തീയതി ജനുവരി 15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.