മദീനയിൽ മലർവാടി റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു
text_fieldsമദീന: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലർവാടി മദീന ഏരിയ സംഗമം സംഘടിപ്പിച്ചു. മലർവാടി കുരുന്നുകളുടെ മാർച്ച് പാസ്റ്റും വൈവിധ്യമാർന്ന കലാപരിപാടികളും രക്ഷിതാക്കളെയും കാണികളെയും ആവേശഭരിതരാക്കി. മുനീർ ആലപ്പുഴ പതാക ഉയർത്തി. സോണൽ കോഓഡിനേറ്റർ മൂസ മമ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെൽക്കം ഡാൻസ്, ഫാൻസി ഡ്രസ്, പ്രസംഗം, ഡാൻസ്, ഗ്രൂപ് ഡാൻസ്, ഗാനം, കവിതാലാപനം തുടങ്ങിയ കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടൊപ്പം ഗ്രൂപ്തല മത്സരങ്ങളും നടന്നു.
ഗ്രൂപ് ഇനങ്ങളിൽ അഭിനയം, ആക്ഷൻ സോങ്, കഥപറയൽ, മെമ്മറി ടെസ്റ്റ്, ഒപ്പന എന്നിവ അരങ്ങേറി. മലർവാടി യാംബു, മദീന സോണൽ കോഓഡിനേറ്റർ മൂസ മമ്പാട് മത്സരങ്ങൾക്ക് നേതൃത്വം നൽകി. മദീന കോഓഡിനേറ്റർ അഷ്കർ കുരിക്കൾ, മുജീബ് കോതമംഗലം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഗ്രൂപ് തലത്തിൽ നടന്ന മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ടീം ക്യാപ്റ്റൻമാരായ തൻസീമ മൂസ, ഹന നിസാർ എന്നിവർ റിയാസുദ്ദീൻ, നിസാർ കൊടിയത്തൂർ എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.
പരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്കർ കുരിക്കൾ സ്വാഗതവും ഷാനി നന്ദിയും പറഞ്ഞു. റജീന മൂസ, ഫിർദൗസ റിയാസ്, റിയാ ഷാനി, ഫർസാന ഷബീർ, നിസാർ കൊടിയത്തൂർ, അബ്ദുൽ കരീം കുരിക്കൾ, ഷബീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.