മലർവാടി ബാലസംഘം യാംബു, മദീന സോൺ റിപ്പബ്ലിക് ദിന സംഗമം നടത്തി
text_fieldsയാംബു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം യാംബു, മദീന സോൺ സംഘടിപ്പിച്ച സംഗമം വിദ്യാർഥികളുടെ വേറിട്ട പരിപാടികൾ കൊണ്ടും പങ്കാളിത്തംകൊണ്ടും നവ്യാനുഭവമായി മാറി.
ദേശഭക്തി ഗാനം, ഡാൻസ്, കഥപറയൽ, ഗാനം, പ്രസംഗം തുടങ്ങി വിദ്യാർഥികൾ നടത്തിയ പരിപാടികൾ ശ്രദ്ധേയമായിരുന്നു. ഓൺലൈൻ സംഗമം മലർവാടി യാംബു, മദീന ആക്ടിങ് രക്ഷാധികാരി അനീസുദ്ദീൻ ചെറുകുളമ്പ് ഉദ്ഘാടനം ചെയ്തു.
മലർവാടിയുടെ പരിപാടികൾക്ക് വർധിച്ച പിന്തുണ ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെൻസ് ഇൻറർനാഷനൽ സ്കൂൾ ഗേൾസ് വിഭാഗം പ്രിൻസിപ്പൽ ബിന്ദു സന്തോഷ് 'മഹാമാരിക്കാലത്തെ വിദ്യാഭ്യാസവും മാനസികാരോഗ്യവും' എന്ന വിഷയത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.
വിദ്യാഭ്യാസം നേടുന്നതിലൂടെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ കൂടി നേടുകയാണ് ചെയ്യുന്നതെന്നും പ്രതിസന്ധികാലം പുതിയ അവസരമാക്കി മാറ്റി വ്യക്തിത്വ വികാസത്തിന് കൂടുതൽ കരുത്തുപകരാൻ കൂടി ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
അഹ്മദ് യാസീൻ, ഇഷാൽ, അക്ശത്, അദീന ജോസഫ്, തൻസീമ മൂസ, അയ്സ മറിയം റഈസ്, ആദിൽ ശരീഫ്, ഖദീജ റാനിയ, ഫൈഹ സലിം, മുഹമ്മദ് റാസി, റയ്യാൻ, സൈമ സലാഹ്, ആയിശ സലാഹ്, റയ്യാ നിയാസ് എന്നിവർ വിവിധ പരിപാടികൾ നടത്തി. ആസിഫ സജീവ്, അദീന ജോസഫ് എന്നിവർ അവതാരകരായിരുന്നു. 'സിജി' ട്രെയ്നർ നൗഷാദ് വി. മൂസ സമാപന പ്രസംഗം നടത്തി.
തനിമ യാംബു, മദീന സോണൽ സെക്രട്ടറി സലീം വേങ്ങര, മലർവാടി കോഓഡിനേറ്റർ യു. മൂസ മമ്പാട്, അസിസ്റ്റൻറ് കോഓഡിനേറ്റർമാരായ ശബീബ ടീച്ചർ, തൗഫീഖ് മമ്പാട്, അഷ്കർ കുരിക്കൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.