കേരളപ്പിറവി ദിനത്തിൽ വേറിട്ട അനുഭവമായി ‘മലർവാടി സംഗമം’
text_fieldsയാംബു: കേരളത്തിെൻറ 68ാം പിറന്നാൾ ദിനാഘോഷത്തിെൻറ ഭാഗമായി മലർവാടി യാംബു സോൺ കുട്ടികളെയും രക്ഷിതാക്കളെയും മറ്റും പങ്കെടുപ്പിച്ച് ‘കുട്ടിക്കൂട്ടത്തോടൊപ്പം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ‘മലർവാടി സംഗമം’ വേറിട്ട അനുഭവമായി.
യാംബു റോയൽ കമീഷനിലെ അൽ ഫൈറൂസ് പാർക്കിലൊരുക്കിയ പരിപാടിയിൽ യാംബുവിലെ മലയാളി കുടുംബങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. ‘കേരളത്തെ അറിയുവാൻ’ എന്ന തലക്കെട്ടിൽ കുട്ടികൾക്കായി കളികൾ നടന്നു. നാടൻപാട്ടുകൾ, ഗാനം, മലർവാടി കുരുന്നുകൾ നടത്തിയ ഗ്രൂപ് ഡാൻസുകൾ, പ്രസംഗം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
മലർവാടി യാംബു, മദീന കോഓഡിനേറ്റർ നൗഷാദ് വി മൂസ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ജാസിറ മുസ്തഫ, തമീസ തൽഹത്ത്, നസ്റിൻ ജാബിർ, ഷൗക്കത്ത് എടക്കര, ഇൽയാസ് വേങ്ങൂർ, അബ്ദുൽ വഹാബ് പിണങ്ങോട് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ നൗഷാദ് വി മൂസ അധ്യക്ഷത വഹിച്ചു.
ജാസിറ മുസ്തഫ, തമീസ തൽഹത്ത്, നസ്റിൻ ജാബിർ എന്നിവർ സംസാരിച്ചു. തനിമ സാംസ്കാരിക വേദി യാംബു സോണൽ പ്രസിഡന്റും മലർവാടി സോണൽ രക്ഷാധികാരിയുമായ അനീസുദ്ദീൻ ചെറുകുളമ്പ് സമാപന പ്രസംഗം നടത്തി.
സാജിദ് വേങ്ങൂർ, അബ്ദുൽ നാസർ തൊടുപുഴ, ഫൈസൽ കോയമ്പത്തൂർ, മുനീർ കോഴിക്കോട്, ബഷീർ ലത്തീഫ് ആലപ്പുഴ, നിയാസ് യൂസുഫ്, റിയാസ് തൃശൂർ, ഹംദ അമീൻ, സഹൽ മുനീർ, സാദിഖ് ആനക്കയം, അമീൻ ആലത്തൂർ, നസീഫ് മാറഞ്ചേരി, അബ്ബാസ് എടക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.