നവ്യാനുഭവമായി മലർവാടി ബാലസമ്മേളനം
text_fieldsയാംബു: മലർവാടി വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഓൺലൈൻ ബാലസമ്മേളനം നവ്യാനുഭവമായി. മലർവാടി കേരള സംസ്ഥാന സെക്രട്ടറി മുസ്തഫ മങ്കട സമ്മേളനം ഉദ്ഘാടനം ചെയ്തു. നല്ലത് കേൾക്കാനും നല്ലത് പറയാനും പഠിക്കാനും പ്രവർത്തിക്കാനുമാണ് മലർവാടി ബാലസംഘം ഉണ്ടാക്കിയതെന്നും വിദ്യാർഥികളുടെ ബഹുമുഖ കഴിവുകൾ സമൂഹനന്മക്കായി ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലർവാടി എന്താെണന്ന് വളരെ ലളിതമായി കവിതയിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
തുടർന്ന് യാംമ്പു-മദീന സോണിലെ മലർവാടി കുട്ടികൾ 'അറിവ്' എന്ന മ്യൂസിക് ആൽബം അവതരിപ്പിച്ചു. 'കൂട്ടുകാരോട്' എന്ന ശീർഷകത്തിൽ ബാലസംഘാടകനും മാധ്യമ പ്രവർത്തകനുമായ വൈ. ഇർഷാദിെൻറ പരിപാടി വളരെയധികം ആവേശഭരിതരാക്കി. പാട്ടുപാടിയും കഥ പറഞ്ഞും കളിപ്പിച്ചും ചിരിപ്പിച്ചും കവിതകൾ ആലപിച്ചും കുട്ടികളേയും രക്ഷിതാക്കളയും അദ്ദേഹം സന്തോഷത്തിലാക്കി.
മക്ക സോൺ മലർവാടി കുരുന്നുകൾ അവതരിപ്പിച്ച 'അമ്പിളിമാമൻ' ഡാൻസ്, ജിദ്ദ നോർത്ത് സോണിെൻറ 'ഒരുമിക്കാം, ഒത്തൊരുമിക്കാം' എന്ന ഗാനചിത്രം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മലർവാടി വെസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ അനീസ് ഇരുമ്പുഴി കുട്ടികളോട് സംവദിച്ചു. മരങ്ങളിൽനിന്നും മറ്റുള്ളവർക്ക് ഉപകാരം കിട്ടുന്നതുപോലെ നമ്മളും മറ്റുള്ളവർക്ക് തണലും ശക്തിയും നൽകി ഉപകാരം ചെയ്യുന്ന നല്ല കുട്ടികളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മലർവാടി സൗത്ത് സോണിെൻറ പരസ്പര സഹകരണം എന്ന സംഗീത ശിൽപം, അസീർ സോണിെൻറ മരണക്കളി എന്ന ഷോർട്ട് ഫിലിം എന്നിവയും അരങ്ങേറി. മൊബൈൽ ഫോണിെൻറയും ഇൻറർനെറ്റിെൻറയും ഗെയ്മുകളുടേയും ആധിക്യം കുട്ടികളെ മരണത്തിലേക്ക് എത്തിക്കുമെന്ന മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഷോർട്ട് ഫിലിം. തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറും മലർവാടി രക്ഷാധികാരിയുമായ എൻ.കെ. അബ്ദുറഹീം സമാപന പ്രസംഗം നടത്തി. കുട്ടികളിൽ പരസ്പര സഹായ സഹകരണബോധം വളർത്തുക, പുതിയ അറിവുകൾ നേടുക, സ്വഭാവ രൂപവത്കരണത്തിന് നല്ല കൂട്ടുകെട്ടുകൾ തിരെഞ്ഞടുക്കുക... ഇതിനു വേണ്ടിയാണ് മലർവാടി ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് സീസിെൻറ പ്രാർഥനയോടെ തുടങ്ങിയ സമ്മേളനത്തിന് ആൻഡ്രിന ലാൽ സ്വാഗതവും റഷ്ദാൻ മിസ്ബാഹ് നന്ദിയും പറഞ്ഞു. രണ്ട് മണിക്കൂർ നീണ്ടുനിന്ന സേമ്മളനം ഹനയും നിയയും നിയന്ത്രിച്ചു. മക്ക, അസീർ, ജിദ്ദ നോർത്ത്, സൗത്ത്, യാംബു-മദീന, സോണുകളിലെ കോഓഡിനേറ്റർമാരും മെൻഡേഴ്സും സമ്മേളനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.