മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ: പ്രവിശ്യാതല സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsദമ്മാം: മലർവാടി ബാലസംഘം കേരളയുടെ ആഭിമുഖ്യത്തിൽ ലോകത്തുള്ള മുഴുവൻ മലയാളി കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി സംഘടിപ്പിക്കുന്ന 'മലർവാടി ലിറ്റിൽ സ്കോളർ' ഗ്ലോബൽ ക്വിസ് പരിപാടിയുടെ പ്രവിശ്യാതല സ്വാഗതസംഘം രൂപവത്കരിച്ചു. വർഷംതോറും മലർവാടി നടത്തുന്ന വിജ്ഞാനോത്സവത്തിെൻറ ഓൺലൈൻ പതിപ്പായാണ് പരിപാടി ആവിഷ്കരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ ഡോ. സിദ്ദീഖ് അഹമ്മദ് രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.
പുത്തൻ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഈ വൈജ്ഞാനികോത്സവം പുതുതലമുറക്ക് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പരിപാടിയുടെ വിജയത്തിനായി രൂപവത്കരിച്ച സ്വാഗതസംഘത്തിൽ മുഖ്യ രക്ഷാധികാരിയായി ഡോ. സിദ്ദീഖ് അഹമ്മദിനെയും ചെയർമാനായി മമ്മു മാസ്റ്ററെയും വൈസ് ചെയർമാന്മാരായി ഡോ. സിന്ധു ബിനു, സനിൽകുമാർ മാസ്റ്റർ എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി റഷീദ് ഉമർ (ചീഫ് കോഒാഡിനേറ്റർ), സാജിദ് പാറക്കൽ (ജനറൽ കൺവീനർ), നജീബ് അരഞ്ഞിക്കൽ, അസ്ലം ഫറോക്ക് (പബ്ലിസിറ്റി കൺവീനർമാർ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി മൻസൂർ പള്ളൂർ, സുനിൽ മുഹമ്മദ്, അബ്ദുൽ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂർ, മുജീബ് കളത്തിൽ, എം.കെ. ഷാജഹാൻ, അഷ്റഫ് ആലുവ, റാസി ശൈഖ് പരീത്, സി.കെ. ഷഫീഖ്, ബിജു പൂതക്കുളം, പി.ബി. അബ്ദുല്ലത്തീഫ് എന്നിവരെയും തെരഞ്ഞെടുത്തു. ഗെസ്റ്റ് റൗണ്ട്, സെലക്ഷൻ റൗണ്ട്, മെഗാ ഫിനാലെ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. ജനുവരി 23 മുതൽ ഫെബ്രുവരി 23 വരെയായിരിക്കും മത്സരങ്ങൾ. ഫെബ്രുവരി 23ന് മെഗാ ഫിനാലെ നടക്കും.
വിജയികൾക്ക് ഗ്ലോബൽ, മേഖല തലങ്ങളിൽ സമ്മാനങ്ങൾ നൽകും. എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കല, സാഹിത്യം, സംസ്കാരം, ആനുകാലികം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തും. മാതൃക ചോദ്യങ്ങൾ മലർവാടി വെബ്സൈറ്റിലും യുട്യൂബ് ചാനലിലും ഉടൻ പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ quiz.malarvadi.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു. അവസാന തീയതി ജനുവരി 15. ചടങ്ങിൽ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. സാജിദ് പാറക്കൽ ഗ്ലോബൽ ക്വിസ് പരിപാടിയെ സദസ്സിന് പരിചയപ്പെടുത്തി. റഷീദ് ഉമർ സ്വാഗതവും ഉമർ ഫാറൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.